Monsoon Session of Parliament: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്നുമുതൽ തുടക്കം. ഈ സമ്മേളനത്തിൽ ആഗസ്റ്റ് 13 വരെ 19 സിറ്റിംഗാണ് ഉള്ളത്.  

Written by - Ajitha Kumari | Last Updated : Jul 19, 2021, 09:14 AM IST
  • പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം
  • ആഗസ്റ്റ് 13 വരെ 19 സിറ്റിംഗാണ് ഉള്ളത്
  • സമ്മേളനം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രണങ്ങളോടെയാകും
Monsoon Session of Parliament: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

Monsoon Session of Parliament: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്നുമുതൽ തുടക്കം. ഈ സമ്മേളനത്തിൽ ആഗസ്റ്റ് 13 വരെ 19 സിറ്റിംഗാണ് ഉള്ളത്.  

കഴിഞ്ഞ സമ്മേളനത്തില്‍ (Parliament Session) നിന്നും വ്യത്യസ്തമായി രാവിലെ 11 മുതല്‍ വെകുന്നേരം 6 മണിവരെയാണ് സഭകള്‍ സമ്മേളിക്കുന്നത്. 30 ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് സൂചന.

Also Read: Parliament Monsoon Session ജൂലൈ 19 മുതല്‍, എംപിമാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധം

സമ്മേളനം കൊവിഡ് പ്രോട്ടോകോള്‍ (Covid19) പ്രകാരമുള്ള നിയന്ത്രണങ്ങളോടെയാകും നടക്കുക. കേന്ദ്ര മന്ത്രിസഭ പുന:സംഘടന (Union Cabinet Reshuffle) സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് പ്രധാനമന്ത്രി പാര്‍ലമെന്റിനെ അറിയിക്കും 

പി.വി. അബ്ദുള്‍ വഹാബ്, അബ്ദുള്‍ സമദ് സമദാനി എന്നിവര്‍ ഇന്ന് എം.പിമാരായി സത്യപ്രതിജ്ഞ ചെയ്യും.  ഇതിനിടയിൽ വിലക്കയറ്റത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ കക്ഷികള്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതേ ചൊല്ലി വലിയ പ്രതിഷേധങ്ങൾ ഇന്നുണ്ടായേക്കും. 

Also Read: പാർലമെൻറ് സമ്മേളനം വെട്ടിച്ചുരുക്കാൻ സാധ്യത; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 30 എംപിമാർക്ക് കോവിഡ്

മാത്രമല്ല ഉന്നതരുടെ ഫോണുകള്‍ ഇസ്രയേലി സ്‌പൈവയര്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായുളള വെളിപ്പെടുത്തലിനെക്കുറിച്ചും സഭയില്‍ ചർച്ചയുണ്ടാകും.

പഞ്ചാബില്‍ നിന്നുള്ള അംഗങ്ങള്‍ ഇരുസഭകളിലും കര്‍ഷക സമരം ഉയര്‍ത്തിയാകും സര്‍ക്കാരിനെതിരെ നീങ്ങുകയെന്നും റിപ്പോർട്ടുണ്ട്.  എല്ലാംകൂടി നോക്കുമ്പോൾ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം സഭാനടപടികള്‍ പ്രക്ഷുബ്ധമാകാനാണ് കൂടുതൽ സാധ്യത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News