ന്യൂഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ ഹൈക്കമാന്‍ഡ് നിയമിച്ചു. ഈ വര്‍ഷാവസാനം നടക്കുന്ന തെരഞ്ഞെടുപ്പില്‍ കമല്‍ നാഥായിരിക്കും പാര്‍ട്ടിയെ നയിക്കുക. പാര്‍ട്ടി ഔദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യം പ്രഖ്യാപിച്ചു. ജ്യോതിരാദിത്യസിന്ധ്യ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി അധ്യക്ഷനായിരിക്കും.
കമല്‍നാഥിന് സഹായികളായി നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡ് നിയോഗിച്ചു. രാംനിവാസ് റാവത്ത്, ജിഡു പട്വാരി, സുരേന്ദര്‍ ചൗധരി, ബാലാ ബച്ചന് എന്നിവരാണ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍.
അതേസമയം, പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്നത് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. ദിഗ് വിജയ് സിംഗും ജ്യോതിരാദിത്യസിന്ധ്യയും പട്ടികയിലുണ്ടെന്നാണ് സൂചന.
പതിനഞ്ച് വര്‍ഷമായി മധ്യപ്രദേശ് ഭരിക്കുന്ന ബിജെപിക്ക് ഇത്തവണ കോണ്‍ഗ്രസ് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്തി അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.