ഭോപാല്‍: ഭോപാല്‍: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് ഇരു സീറ്റുകളിലും ലീഡ് ചെയ്യുകയാണ്.
മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ രണ്ടു മണ്ഡലങ്ങളിലും ബിജെപിയും കോണ്‍ഗ്രസും ശക്തമായ മല്‍സരമാണ് കാഴ്ചവച്ചത്.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തില്‍ ബിജെപി വന്‍പ്രചാരണമാണു നടത്തിയത്. കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്കു നേതൃത്വം വഹിച്ചത് ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു.
ഉപതെരഞ്ഞെടുപ്പു നടക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും ജ്യോതിരാദിത്യ സിന്ധ്യയുടെ ലോക്‌സഭാ മണ്ഡലമായ ഗുണയിലാണ്. ഇരു സീറ്റുകളിലും കഴിഞ്ഞ തവണ കോണ്‍ഗ്രസ് ആയിരുന്നു വിജയിച്ചത്.
എംഎല്‍എമാരുടെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ 24നായിരുന്നു ഇരുമണ്ടലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഇരുമണ്ടലങ്ങളിലേയും തെരഞ്ഞെടുപ്പു ഫലം ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകമാണ്. കാരണം ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ വോട്ടര്‍മാരുടെ ചായ്‌വ് മനസ്സിലാക്കാന്‍ ഈ തെരഞ്ഞെടുപ്പ് ഏറെ സഹായകമാവും.
ഇതോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന ഒറിസയിലെ ബിജെപുരില്‍ ബിജെഡി സ്ഥാനാര്‍ഥി റീത്ത സാഹു ലീഡ് ചെയ്യുകയാണ്.
Congress leading by 1373 votes in Kolaras by-polls #MadhyaPradesh
— ANI (@ANI) February 28, 2018
Mungaoli by-poll: Congress leading over BJP by 1300 votes in the third round of counting. #MadhyaPradesh
— ANI (@ANI) February 28, 2018