പന്തല്ലൂര്‍: പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ കടിച്ചുകൊന്ന പുലിയെ തമിഴ്‌നാട് വനം വകുപ്പ് പിടികൂടി. മയക്കുവെടി വെച്ച ശേഷമാണ് പുലിയെ കൂട്ടിലാക്കിയത്. ഉച്ചയ്ക്ക് 1.55 ഓടെയാണ് പുലിയെ മയക്കുവെടി വെച്ചത്. തുടര്‍ന്ന് വൈകുന്നേരം 3.30ഓടെയാണ് പുലിയെ കൂട്ടിലാക്കിയത്.
ആദ്യ ഡോസ് മയക്കുവെടി വെച്ച ശേഷം പ്രദേശത്ത് നടത്തിയ തിരച്ചിലിനൊടുവില്‍ അംബ്രോസ് വളവിന്റെ സമീപത്ത് നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പിടികൂടിയത്. കൂട്ടിലാക്കിയ പുലിയെ ഉടന്‍ മുതുമല വന്യജീവി സങ്കേതത്തിലേയ്ക്ക് മാറ്റും. അതേസമയം, പുലിയെ ഉടന്‍ തന്നെ മയക്കുവെടി വെച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലിയെ കൊന്നതിന് ശേഷമേ മൂന്ന് വയസുകാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഏറ്റെടുക്കുകയുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു.
ALSO READ: സംസ്ഥാനത്ത് മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
കഴിഞ്ഞ ദിവസമാണ് തോട്ടം തൊഴിലാളികളായ ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ നാന്‍സി അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അമ്മയ്‌ക്കൊപ്പം നടന്നുപോകുകയായിരുന്ന കുട്ടിയെ പതിയിരുന്ന പുലി ആക്രമിക്കുകയായിരുന്നു. കുട്ടിയുമായി ഏറെ ദൂരം ഓടിയ പുലി പിന്നീട് കുട്ടിയെ ഉപേക്ഷിച്ച് ഓടിമറഞ്ഞു. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. തുടര്‍ന്ന് പന്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.