Ayodhya Ram Temple: രാമജന്മഭൂമിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ ആശുപത്രി,ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 500 കോടിയിലധികം രൂപ അടിസ്ഥാന സൗകര്യങ്ങൾക്ക്

മാർച്ച് 4 വരെയുള്ള ബാങ്കിലെ കണക്കുകൾ പ്രകാരം 2500 കോടി രൂപയാണ് രാമക്ഷേത്ര നിർമാണത്തിന് ലഭിച്ചത്

Written by - Zee Malayalam News Desk | Last Updated : Mar 22, 2021, 09:08 PM IST
  • വികസന പ്രവർത്തനങ്ങൾക്കായി നിരവധി കമ്പനികളാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരിക്കുന്നത്.
  • മൾട്ടി നാഷണൽ കമ്പനികളുടെ സമീപനം ശുഭ സൂചനയായാണ് ഉത്തർപ്രദേശ് സർക്കാരും കരുതുന്നത്.
  • അടിസ്ഥാന സൌകര്യ വികസനങ്ങൾക്ക് തന്നെ 400 കോടിയിലധികം രൂപയാണ് അനുവദിച്ചിരിക്കുന്നത്
  • കൂടുതൽ ആളുകളെ പ്രദേശത്തേക്ക് ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
Ayodhya Ram Temple: രാമജന്മഭൂമിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ ആശുപത്രി,ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 500 കോടിയിലധികം  രൂപ അടിസ്ഥാന സൗകര്യങ്ങൾക്ക്

ലക്നൗ: രാമജന്മഭൂമിയെ (Ram Janmabhoomi) ലോകോത്തര നിലവാരത്തിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ എല്ലാം ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളും സംവിധാനങ്ങളും അയോധ്യയിൽ കൊണ്ടുവരാനാണ് യു.പി സർക്കാരിൻറെയും രാം ജന്മഭൂമി ട്രസ്റ്റിൻറെയും ശ്രമം. ഡാൽമിയ ഗ്രൂപ്പാണ് ഇതുമായി മുന്നോട്ട് വന്നിരിക്കുന്നത്.

രാമജന്മഭൂമിയിൽ ഏറ്റവും മികച്ചതു ലോകോത്തര നിലവാരമുള്ളതുമായ ആശുപത്രി, കോളേജുകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയാണ് ഡാൽമിയ ഗ്രൂപ്പ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡാൽമിയ ഗ്രൂപ്പിന്റെ മേധാവി സഞ്ജയ് ഡാൽമിയ താത്പര്യം അറിയിച്ചു കഴിഞ്ഞു.  അദ്ദേഹത്തിൻറെ പിതാവ് നേരത്തെ വിശ്വഹിന്ദു പരിഷത്തിൻറെ  നേതൃത്വത്തിലുണ്ടായിരുന്നു.

അതേ സമയം ഈ മാസം 25 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) അയോദ്ധ്യയുടെ വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ അവലോകനം ചെയ്യുന്നത്. അയോദ്ധ്യയെ ലോകോത്തര മത നഗരമായി വികസിപ്പിക്കുന്നതിനുള്ള മാസ്റ്റർ പ്ലാനിൽ നഗരത്തെ ഒരു അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികളും ഉൾപ്പെടുന്നു.

ALSO READ: Tamil Nadu Polls 2021: കമല്‍ഹാസന്‍റെ വിജയസാധ്യത? വൈറലായി മുന്‍ പങ്കാളി കൂടിയായ നടി ഗൗതമിയുടെ പരാമര്‍ശം

രാമജന്മഭൂമിയിൽ നിർമ്മാണ,വികസന പ്രവർത്തനങ്ങൾക്കായി നിരവധി കമ്പനികളാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചർച്ച നടത്തിയിരിക്കുന്നത്. മൾട്ടി നാഷണൽ കമ്പിനികളുടെ സമീപനം ശുഭ സൂചനയായാണ് ഉത്തർപ്രദേശ് സർക്കാരും കരുതുന്നത്. 

അയോദ്ധ്യയെ (Ayodhya) ആഗോളതലത്തിൽ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾക്കായി യു പി സർക്കാർ പണവും അനുവദിച്ചിട്ടുണ്ട്.രാമക്ഷേത്രത്തിലേക്ക് പോകാൻ മികച്ച റോഡുകൾ നിർമ്മിക്കാനായി 300 കോടി. അയോദ്ധ്യയുടെ സമഗ്ര വികസനത്തിന് 140 കോടി എന്നിങ്ങനെ വിവിധ തലങ്ങളിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്.

ALSO READ: Ayodhya Ram Temple: 1200 Acreൽ പണിതുയരുന്ന സ്വപന ക്ഷേത്രം,അയോധ്യയുടെ പൈതൃക ഭൂമിയെക്കുറിച്ചറിയുമോ?

മാർച്ച് 4 വരെയുള്ള ബാങ്കിലെ കണക്കുകൾ പ്രകാരം 2500 കോടി രൂപയാണ് രാമക്ഷേത്ര നിർമാണത്തിന് ലഭിച്ചത്.രാജ്യത്ത് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് രാജസ്ഥാനിൽ നിന്നാണ്. സംഭാവന പിരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിട്ട തമിഴ്നാട്ടിൽ നിന്ന് മാത്രം 85 കോടി രൂപ ലഭിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News