ഡൽഹിയിലേക്ക് ജയിൽ മാറ്റം ആവശ്യപ്പെട്ട് മുംബൈ സ്ഫോടനക്കേസ് പ്രതി

തനിക്ക് ഡൽഹിയിലെ ജയിലിലേയ്ക്ക് മാറ്റം വേണമെന്ന ആവശ്യവുമായി മുംബൈ സ്‌ഫോടനക്കേസ് പ്രതി അബു സലിം. ഡൽഹിയിൽ ഇനിയും പൂർത്തീകരിക്കാനുള്ള നടപടികൾക്ക് വേണ്ടിയാണ് ആവശ്യം.

Last Updated : Sep 7, 2017, 06:24 PM IST
ഡൽഹിയിലേക്ക് ജയിൽ മാറ്റം ആവശ്യപ്പെട്ട് മുംബൈ സ്ഫോടനക്കേസ് പ്രതി

മുംബൈ: തനിക്ക് ഡൽഹിയിലെ ജയിലിലേയ്ക്ക് മാറ്റം വേണമെന്ന ആവശ്യവുമായി മുംബൈ സ്‌ഫോടനക്കേസ് പ്രതി അബു സലിം. ഡൽഹിയിൽ ഇനിയും പൂർത്തീകരിക്കാനുള്ള നടപടികൾക്ക് വേണ്ടിയാണ് ആവശ്യം.

മുന്‍ അധോലോക നായകനായ അബുസലീം, കരീമുള്ള ഖാന്‍ എന്നിവര്‍ക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും മറ്റൊരു പ്രതിയായ റിയാസ് സിദ്ധിഖിക്ക് പത്ത് വര്‍ഷം കഠിന തടവും വിധിച്ച് മുംബൈ പ്രത്യേക ടാഡ കോടതി ജഡ്ജി ജി എ സനാപ് ഉത്തരവായിരുന്നു. 

1993 മാര്‍ച്ച് 12ന് മുംബൈയിലുണ്ടായ സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Trending News