Salman Khan: സൽമാൻ ഖാനെ വധിക്കുകയെന്നത് എൻ്റെ ജീവിത ലക്ഷ്യം: ഭീഷണിയുമായി ലോറൻസ് ബിഷ്ണോയ്

1998ൽ രാജസ്ഥാനിലെ കങ്കണി ഗ്രാമത്തിൽ വെച്ച് നടന്ന ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ സൽമാൻ ഖാൻ രണ്ട് കൃഷ്ണമൃഗങ്ങളെ വെടിവെച്ചെന്ന് ആരോപണം ഉയർന്നിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 19, 2023, 04:21 PM IST
  • സൽമാൻ ഖാനോട് കുട്ടിക്കാലം മുതൽ തന്നെ ദേഷ്യമുണ്ടെന്ന് ലോറൻസ് ബിഷ്ണോയ് പറഞ്ഞു.
  • സൽമാൻ ഖാൻ മാപ്പ് പറഞ്ഞില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ലോറൻസിൻ്റെ മുന്നറിയിപ്പ്.
  • കൃഷ്ണമൃഗത്തെ കൊന്നതിലൂടെ തൻ്റെ സമൂഹത്തെ സൽമാൻ അപമാനിച്ചെന്ന് ലോറൻസ് പറഞ്ഞു.
Salman Khan: സൽമാൻ ഖാനെ വധിക്കുകയെന്നത് എൻ്റെ ജീവിത ലക്ഷ്യം: ഭീഷണിയുമായി ലോറൻസ് ബിഷ്ണോയ്

കൃഷ്ണമൃഗത്തെ കൊന്നതിലൂടെ സൽമാൻ ഖാൻ തന്റെ സമുദായത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയ് അടുത്തിടെ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയിരുന്നു. ഇപ്പോഴിതാ, സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ബിഷ്‌ണോയിയുടെ മൊഴിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിരിക്കുകയാണ്.  

സൽമാൻ ഖാൻ്റെ വീട്ടുജോലിക്കാരുമായി സൗഹൃദം സ്ഥാപിച്ച് താരത്തിനും പിതാവ് സലിം ഖാനും ബിഷ്ണോയിയുടെ ഗുണ്ടാ സംഘം കത്തയച്ചിരുന്നു. സൽമാൻ ഖാന് സിദ്ധു മൂസേവാലയുടെ ഗതി തന്നെയായിരിക്കുമെന്ന് ആയിരുന്നു കത്തിലെ മുന്നറിയിപ്പ്. സൽമാൻ ഖാനോട് തൻ്റെ സമൂഹത്തിൽ വലിയ ദേഷ്യമുണ്ടെന്ന് എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ലോറൻസ് ബിഷ്ണോയ് പറഞ്ഞിരുന്നു. 

ALSO READ: ഡൽഹിയിൽ യുവതിയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗിൽ കെട്ടിയ നിലയിൽ

'എന്റെ സമൂഹത്തെ സൽമാൻ ഖാൻ അപമാനിച്ചു. കേസ് എടുത്തെങ്കിലും സൽമാൻ ഖാൻ മാപ്പ് പറഞ്ഞില്ല. അയാൾ ക്ഷമാപണം നടത്തിയില്ലെങ്കിൽ, അനന്തരഫലങ്ങൾ നേരിടേണ്ടി വരും. കുട്ടിക്കാലം മുതൽ എന്റെ മനസ്സിൽ അയാളോട് ദേഷ്യമുണ്ട്. അയാൾ ഞങ്ങളുടെ ബിക്കാനീറിലെ ക്ഷേത്രത്തിൽ വന്ന് മാപ്പ് പറയണം. ഞങ്ങളുടെ ദൈവം ക്ഷമിച്ചാൽ പിന്നെ ഞാനൊന്നും പറയില്ല. സൽമാൻ ഖാനെ കൊല്ലുക എന്നതാണ് എന്റെ ജീവിത ലക്ഷ്യം. സൽമാൻ ഖാന്റെ സുരക്ഷ നീക്കിയാൽ ഞാൻ അത് ഉറപ്പായും ചെയ്തിരിക്കും. സൽമാൻ ഖാൻ മാപ്പ് പറഞ്ഞാൽ വിഷയം അവസാനിക്കും'. ലോറൻസ് ബിഷ്ണോയ് വ്യക്തമാക്കി. 

സൽമാൻ ഖാനെപ്പോലെ സിദ്ധു മൂസേവാലയും അഹങ്കാരിയായിരുന്നുവെന്ന് ലോറൻസ് ബിഷ്ണോയ് പറഞ്ഞു. സൽമാൻ അഹങ്കാരിയാണ്, മൂസേവാലയും അങ്ങനെയായിരുന്നു. രാവണനേക്കാൾ വലുതാണ് സൽമാൻ ഖാന്റെ ഈഗോ എന്നും ലോറൻസ് പറയുന്നുണ്ട്. 2022ലാണ് ലോറൻസിൻ്റെ ഗുണ്ടാ സംഘം സൽമാൻ ഖാന് വധഭീഷണി സന്ദേശം അയക്കുന്നത്. 'മൂസേവാല ജൈസ കർ ദൂംഗ (മൂസേവാലയുടെ അതേ ഗതി നിങ്ങൾക്കും ഉണ്ടാകും)' എന്നായിരുന്നു കത്തിലെ മുന്നറിയിപ്പ്. 

1998ൽ രാജസ്ഥാനിലെ കങ്കണി ഗ്രാമത്തിൽ വെച്ച് നടന്ന ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ സൽമാൻ ഖാനും ഒപ്പം സെയ്‌ഫ്‌ അലി ഖാൻ, തബു, സൊനാലി ബേന്ദ്രെ എന്നിവരും ചേർന്ന് രണ്ട് കൃഷ്‌ണ മൃഗങ്ങളെ വെടിവെച്ചുവെന്ന് എന്ന് ആരോപണം ഉയർന്നിരുന്നു. ഈ വിഷയത്തിലാണ് സൽമാൻ ഖാനെതിരെ ലോറൻസ് ബിഷ്ണോയി വധഭീഷണി മുഴക്കിയത്. 

അതേസമയം, കിസി കാ ഭായ് കിസി കി ജാൻ, യാഷ് രാജ് ഫിലിംസിൻ്റെ ടൈഗർ 3 എനീ ചിത്രങ്ങളിലാണ് സൽമാൻ അടുത്തതായി അഭിനയിക്കുന്നത്. ഷാറൂഖ് ഖാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം പാഠാനിൽ സൽമാൻ ഖാൻ കാമിയോ റോളിൽ എത്തിയിരുന്നു. പഠാനിലെ പ്രകടനത്തിന് വലിയ പ്രശംസയാണ് സൽമാൻ ഖാന് ലഭിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News