New Delhi: ഡല്‍ഹി സര്‍ക്കാരും മാറി മാറി വരുന്ന ലഫ്റ്റനന്റ് ഗവർണര്‍മാരും തമ്മിലുള്ള പോര് പ്രസിദ്ധമാണ്. ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാൾ അധികാരമേറ്റ കാലം മുതല്‍ ഈ പോര് തുടരുകയാണ്.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഡല്‍ഹിയുടെ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേയ്ക്ക് വികെ സക്‌സേനയെ നിയമിച്ചത്. എന്നിരുന്നാലും പോരിന് കുറവൊന്നും ഉണ്ടായിട്ടില്ല. കൂടാതെ, എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരനാണ് അരവിന്ദ് കെജ്‌രിവാൾ എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഒരു ട്വീറ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുന്നത്. ഇത്രയും ദേഷ്യം പാടില്ല എന്നും അല്പം ചില്ലടിക്കാനുമാണ് കെജ്‌രിവാൾ നല്‍കുന്ന ഉപദേശം. ഒപ്പം പരിഹസിക്കാനും അദ്ദേഹം മടിച്ചില്ല. "കഴിഞ്ഞ ആറ് മാസമായി എൽജി സാഹിബ് എനിക്കെഴുതിയ അത്രയും പ്രണയലേഖനങ്ങൾ എന്‍റെ ഭാര്യ പോലും എനിക്കെഴുതിയിട്ടില്ല", അദ്ദേഹം പരിഹസിച്ചു.
LG साहिब रोज़ मुझे जितना डाँटते हैं, उतना तो मेरी पत्नी भी मुझे नहीं डाँटतीं।
पिछले छः महीनों में LG साहिब ने मुझे जितने लव लेटर लिखे हैं, उतने पूरी ज़िंदगी में मेरी पत्नी ने मुझे नहीं लिखे।
LG साहिब, थोड़ा chill करो। और अपने सुपर बॉस को भी बोलो, थोड़ा chill करें।
— Arvind Kejriwal (@ArvindKejriwal) October 6, 2022
എൽജി സാഹിബ്, അൽപ്പനേരം ചില്ലടിക്കൂ, കൂടാതെ നിങ്ങളുടെ സൂപ്പർ ബോസിനോടും അൽപ്പം ചില്ലടിക്കാന്‍ പറയൂ, അദ്ദേഹം കുറിച്ചു. വൈദ്യുതി സബ്‌സിഡി സ്കീമിലെയും വിവാദമായ എക്‌സൈസ് നയത്തിലെയും ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി എൽജി സക്‌സേന മുഖ്യമന്ത്രിക്ക് അയച്ചതായ നിരവധി കത്തുകൾ ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാളിന്‍റെ പരിഹാസം.
ഡൽഹി എൽജി ചെയ്യുന്നതുപോലെ എന്‍റെ ഭാര്യ പോലും എന്നെ വഴക്ക് പറയാറില്ല, കഴിഞ്ഞ ആറുമാസമായി എൽജി സാഹിബ് എനിക്കെഴുതിയ അത്രയും പ്രണയലേഖനങ്ങൾ എന്‍റെ ഭാര്യ ഇത്രയും കാലമായിട്ടും എനിക്കെഴുതിയിട്ടില്ല. എൽജി സാഹിബ്, അൽപനേരം ചില്ലടിക്കൂ, കൂടാതെ നിങ്ങളുടെ സൂപ്പർ ബോസിനോടും പറയൂ, അല്പം ചില്ലടിക്കാന്‍, കെജ്‌രിവാൾ വ്യാഴാഴ്ച ട്വീറ്റ് ചെയ്തു.
ഡൽഹി സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ ഇടപെട്ടതിനും അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരായ വ്യാജ കേസുകളിൽ അന്വേഷണത്തിന് ഉത്തരവിട്ടതിനും ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയ എൽജിയെ വിമർശിച്ചിരുന്നു.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (MCD) നടന്ന 6,000 കോടി രൂപയുടെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, എംസിഡിയിലെ അഴിമതിയെക്കുറിച്ച് രണ്ട് മാസം മുമ്പ് താൻ എൽജിയെ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം ഒരു നടപടിയും ആരംഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...