വെള്ളിയാഴ്ച രാത്രി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് മുകളിൽ കണ്ടെത്തിയ അസാധാരണ ലൈറ്റുകളാണ് ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായത്. നിരവധി പേരാണ് ലൈറ്റുകളുടെ ചിത്രങ്ങളും വീഡിയോകളും പങ്ക് വെച്ചത്.
ഇരുണ്ട ആകാശത്തിലൂടെ നീണ്ട നിരയിലുടെ ചലിക്കുന്ന ലൈറ്റുകളായിരുന്നു ദൃശ്യങ്ങളിൽ. ലൈറ്റുകൾ മിന്നിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇതോടെ പരിഭ്രാന്തരായ ജനം ആശങ്കയിലായി.
#Breaking: A suspicious object was seen flying over Jammu and Pathankot#isro #nasa pic.twitter.com/KZYyiFKlgf
— OSINT Updates OsintUpdates December 3, 2021
പഞ്ചാബ്-പത്താൻകോട്ട് മേഖലകളിലായി രാത്രി ഏഴ് മണിക്കാണ് ലൈറ്റ് കണ്ടെത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പറക്കും തളികയെന്ന് പോലും പറഞ്ഞവരുണ്ട്. ഇലോൺ മാസ്കിൻറെ സാറ്റ്ലൈറ്റ് എന്നും സംശയമുണ്ടായിരുന്നു.
Also Read: Viral Video: പെരുമ്പാമ്പിന് മുന്നിൽ പെട്ട കുട്ടി, പിന്നീട് നടന്നത്..!
എന്നാൽ ഇതൊരു സാറ്റ് ലൈറ്റാണെന്ന് പ്രതിരോധ വിഭാഗങ്ങൾ തന്നെ സ്ഥീരീകരിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...