NABARD Recruitment 2021: നബാര്‍ഡില്‍ 162 ഒഴിവുകള്‍, July 17 മുതല്‍ അപേക്ഷിക്കാം

  നബാര്‍ഡില്‍  (NABARD) 162 ഒഴിവുകളിലേയ്ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jul 15, 2021, 06:51 PM IST
  • NABARD Recruitment 2021: നബാര്‍ഡില്‍ (NABARD) 162 ഒഴിവുകളിലേയ്ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.
  • അസിസ്റ്റന്‍റ് മാനേജർ, മാനേജര്‍ ഗ്രേഡ് A ഗ്രേഡ് B തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിയ്ക്കുന്നത്‌.
NABARD Recruitment 2021:  നബാര്‍ഡില്‍ 162 ഒഴിവുകള്‍,  July 17 മുതല്‍ അപേക്ഷിക്കാം

NABARD Recruitment 2021:  നബാര്‍ഡില്‍  (NABARD) 162 ഒഴിവുകളിലേയ്ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. 

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്‍റ്  റൂറൽ ഡവലപ്മെന്‍റ്  (National Bank for Agriculture & Rural Development) അസിസ്റ്റന്‍റ് മാനേജർ, മാനേജര്‍    ഗ്രേഡ് A ഗ്രേഡ് B തസ്തികകളിലേയ്ക്കാണ്  അപേക്ഷ ക്ഷണിച്ചിരിയ്ക്കുന്നത്‌. 

അകെ 162 ഒഴിവുകളാണ് ഉള്ളത്.   ജൂലൈ 17, 2021 മുതല്‍ അപേക്ഷ  സമര്‍പ്പിക്കാം.  അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി  ഓഗസ്റ്റ് 7, 2021ആണ്.  അപേക്ഷകളില്‍ തിരുത്തല്‍ നടത്താനുള്ള അവസരവും ഓഗസ്റ്റ്  7, 2021ന് അവസാനിക്കും.  പ്രിലിമിനറി, മെയിൻസ്, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. 

ഒഴിവുകള്‍ ഇപ്രകാരം:- 

1.  അസിസ്റ്റന്‍റ് മാനേജർ (റൂറൽ ഡവലപ്മെന്‍റ് ബാങ്കിംഗ് സർവീസ്)- 148 

2. അസിസ്റ്റന്‍റ് മാനേജർ ഗ്രേഡ് എ (രാജ്ഭാഷ സർവീസ്)- 5 

3. അസിസ്റ്റന്‍റ് മാനേജർ ഗ്രേഡ് എ (പ്രോട്ടോകോൾ ആന്‍റ് സെക്യൂരിറ്റി സർവീസ്)- 2
 
4. മാനേജർ ഗ്രേഡ് ബി (റൂറൽ) (ഡവലപ്മെന്‍റ് ബാങ്കിംഗ് സർവീസ്)- 7 

Also Read: Ezhimala naval academy ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 16

NABARD Recruitment 2021: യോഗ്യത (Educational Qualification):-

അപേക്ഷിക്കുന്നവര്‍  60 ശതമാനത്തിൽ കുറയാത്ത മാർക്കുമായി ബിരുദം നേടിയവര്‍ ആയിരിക്കണം.   എന്നാല്‍,  SC/ST ഭിന്നശേഷിക്കാർ എന്നിവർക്ക് 55% മാർക്ക് മതിയാകും. അല്ലെങ്കില്‍  കുറഞ്ഞത് 55%  മാർക്കോടെ ബിരുദാനന്തര ബിരുദമുണ്ടാവണം. SC/ST ഭിന്നശേഷിക്കാർക്ക് 50% മാർക്ക് മതിയാവും.

പ്രായ പരിധി (Age Limit):-
21 വയസു മുതൽ 30 വയസു വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

Trending News