New Delhi: Republic Day കർഷകർ ഡൽഹിയിൽ നടത്തിയ Tractor Rally ഇടയിലുണ്ടായ സംഘർഷത്തിനിടെ RedFort ൽ ദേശീയപതാകയ്ക്ക് പകരം മറ്റൊരു പതാക ഉയർന്ന സംഭവം രാജ്യത്തെ വേദനിപ്പിച്ചുയെന്ന് Prime Minister Narendra Modi. പ്രധാനമന്ത്രി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ Mann Ki Baat ലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഈ വർഷം ജനുവരിയിൽ രാജ്യം നിരവധി കാരണങ്ങളാൽ ആഘോഷം തുടരുകയായിരുന്നുയെന്നും പക്ഷെ ജനുവരി 26ന് ദേശീയ പതാകയെ അപമാനിക്കുന്ന സംഭവം രാജ്യത്തെ വേദിനിപ്പിക്കാൻ ഇടയാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഉത്സവങ്ങളാലും ഓസ്ട്രേലിയിൽ ഇന്ത്യ (India vs Australia) നേടിയ ചരിത്ര വിജയങ്ങളാലും നാം ആഘോഷിക്കുകയായിരുന്നു. എന്നാൽ ഇതിന്റെ ഇടിയിൽ ജനുവരി 26ന് നടന്ന സംഭവ വികാസങ്ങൾ രാജ്യത്തെ ഞെട്ടിച്ചുയെന്നും ദേശീയപതാകയെ അപമാനിക്കുന്നത് സാക്ഷ്യം വഹിക്കേണ്ടി വന്നുയെന്നും മോദി പറഞ്ഞു.
ALSO READ: Tractor Rally: sasi Taroorനെതിരെ ബാംഗ്ലൂരിലും കേസ്,വിവാദ ട്വീറ്റുകളാണ് കാരണം
ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് (Republic Day) കേന്ദ്രം 2020 സെപ്റ്റംബറിൽ പാസാക്കിയ കർഷക നിയമത്തനെതിരെ ട്രാക്ടർ റാലി സംഘടിപ്പിച്ചിരുന്നു. ഡൽഹി പൊലീസുമായുള്ള ധാരണയെ ലംഘിച്ച ട്രാക്ടർ റാലി ഡൽഹി നഗരത്തിൽ പ്രവേശിച്ച് അക്രമാസക്തമാകുയായിരുന്നു. ഏകദേശം 400ൽ അധികം പൊലീസ് ഉദ്യോഗസ്ഥർക്കാണ് പ്രക്ഷോഭത്തിനിടെ പരിക്കേറ്റത്. ഡൽഹി നഗരത്തിൽ നടന്ന പ്രക്ഷോഭാരികൾ ചെങ്കോട്ടയിൽ പ്രവേശിച്ച് അവരവരുടെ സംഘടനകളുടെ കൊടികൾ നാട്ടുകയായിരുന്നു. ഇതാണ് പ്രധാനമന്ത്രിയെ വേദനിപ്പിച്ച സംഭവ വികാസമെന്ന് തന്റെ മൻ കി ബാത്തിലൂടെ മോദി അറിയിച്ചത്.
കർഷക നിയമവുമായ (Farms Laws) ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കർഷകരുമായ ഫെബ്രുവരി 2ന് വീണ്ടും ചർച്ച നടത്തുമെന്ന് സർക്കാർ അറിയിച്ചു. അതിനിടെ കഴിഞ്ഞ ദിവസം നടന്ന സർവ്വകക്ഷിയോഗത്തിൽ സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ള എല്ലാ കാര്യങ്ങളും കർഷകർക്ക് കൃത്യമായി നൽകുമെന്ന് പ്രാധാനമന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.