നക്സലിസം അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും തുടച്ചുനീക്കും

പൂനെയില്‍ വച്ചു നടക്കുന്ന ഉന്നത തല പൊലീസ് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യ വാര്‍ഷിക സമ്മേളനത്തിലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.      

Last Updated : Dec 7, 2019, 11:52 AM IST
  • അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ നക്സലിസത്തെ തുടച്ചുനീക്കുമെന്നും കൂടാതെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും അമിത് ഷാ.
  • പൂനെയില്‍ നടക്കുന്ന ഉന്നത തല പൊലീസ് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യ വാര്‍ഷിക സമ്മേളനത്തിലായിരുന്നു അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
നക്സലിസം അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും തുടച്ചുനീക്കും

പൂനെ: അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭീകരത (Naxalism) പൂര്‍ണ്ണമായും തുടച്ചുനീക്കുമെന്ന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

പൂനെയില്‍ വച്ചു നടക്കുന്ന ഉന്നത തല പൊലീസ് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യ വാര്‍ഷിക സമ്മേളനത്തിലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  

അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ നക്സലിസത്തെ തുടച്ചുനീക്കുമെന്നും കൂടാതെ വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ പ്രശ്‌നങ്ങളും ഉടന്‍ തന്നെ അവസാനിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.

മാത്രമല്ല കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷവും അയോധ്യാ വിധിയ്ക്ക് ശേഷവും രാജ്യത്ത് സംഘര്‍ഷങ്ങളുണ്ടായില്ലെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി അതിനായി പ്രവര്‍ത്തിച്ച പോലീസുകാരെ അഭിനന്ദിക്കാനും മറന്നില്ല.

പ്രശ്‌നങ്ങളൊന്നുമില്ലാതെ ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച രാജ്യത്തെ എല്ലാ പോലീസുകാരെയും അമിത് ഷാ അഭിനന്ദിച്ചു. 

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത തല പൊലീസ് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും.

Trending News