NEET UG 2024 : നീറ്റ് അപേക്ഷയിലെ തിരുത്തലുകൾ നാളെ മുതൽ നടത്താം; ചെയ്യേണ്ടത് ഇത്രമാത്രം

NEET UG 2024 Correction Window : ദേശീയ ടെസ്റ്റിങ് ഏജൻസിയായ എൻടിഎ നീറ്റ് വെബ്സൈറ്റിൽ പ്രവേശിച്ചാണ് തിരുത്തലുകൾ നടത്താൻ സാധിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 17, 2024, 09:43 PM IST
  • neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷയിലെ തിരുത്തലുകൾ നടത്താൻ സാധിക്കുന്നതാണ്.
  • മാർച്ച് 20-ാം തീയതി രാത്രി 11.50 വരെയാണ് തിരുത്തലുകൾ നടത്താനുള്ള സമയം എൻടിഎ അനുവദിച്ചിട്ടുള്ളത്
NEET UG 2024 : നീറ്റ് അപേക്ഷയിലെ തിരുത്തലുകൾ നാളെ മുതൽ നടത്താം; ചെയ്യേണ്ടത് ഇത്രമാത്രം

NEET UG 2024 Updates : നീറ്റ് 2024 പരീക്ഷയ്ക്കായി സമർപ്പിച്ച അപേക്ഷകളിൽ തിരുത്തലുകൾ നാളെ തിങ്കാളാഴ്ച മുതൽ നടത്താൻ സാധിക്കും. ഇതിനായി ദേശീയ ടെസ്റ്റിങ് ഏജൻസി(എൻടിഎ) നീറ്റിന്റെ വെബ്സൈറ്റിൽ പ്രത്യേക സജീകരണം ഉറപ്പാക്കുന്നതാണ്. neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷയിലെ തിരുത്തലുകൾ നടത്താൻ സാധിക്കുന്നതാണ്. 

മാർച്ച് 20-ാം തീയതി രാത്രി 11.50 വരെയാണ് തിരുത്തലുകൾ നടത്താനുള്ള സമയം എൻടിഎ അനുവദിച്ചിട്ടുള്ളത്. മാർച്ച് 20ന് ശേഷം മറ്റ് തിരുത്തലുകൾ ഒന്നും അനുവദനീയമല്ല. തിരുത്തലുകൾക്ക് ഏർപ്പെടുത്തുന്ന ഫീസ് നിശ്ചിത സമയത്തിനുള്ളിൽ തന്നെ അടയ്ക്കേണ്ടതാണെനന്നും എൻടിഎ അറിയിച്ചു.

ALSO READ : NEET UG 2024: നീറ്റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു, ഫീസ്‌, യോഗ്യത, അവസാന തിയതി അറിയാം

അപേക്ഷയിൽ എങ്ങനെ തിരുത്തലുകൾ നടത്താം

1. neet.nta.nic.in വെബ്സൈറ്റിൽ പ്രവേശിക്കുക

2. വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ തിരുത്തലുകൾ നടത്താനുള്ള ലിങ്ക് കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക

3. തുടർന്ന് തുറന്ന് വരുന്ന പേജിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്വേർഡ്, സെക്യുരിറ്റി പിൻ എന്നിവ നൽകി അപേക്ഷ പേജിൽ പ്രേവശിക്കുക

4. വേണ്ട തിരുത്തലുകൾ നൽകുക

5. തുടർന്ന് സേവ് ചെയ്തതിന് ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഭാവി ആവശ്യങ്ങൾക്കായി സേവ് ചെയ്ത വിവരങ്ങൾ അടങ്ങി. വിൻഡോ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക

മെയ് അഞ്ചിനാണ് ഉച്ചയ്ക്ക് രണ്ട് മണി മുതൽ 5.20 വരെയാണ് എൻടിഎ നീറ്റ് യുജി 2024 പരീക്ഷ സംഘടിപ്പിക്കുക. രാജ്യത്തുടനീളമായും രാജ്യത്തിന് പുറത്ത് 14 നഗരങ്ങളിലുമായിട്ടാണ് ദേശീയ ടെസ്റ്റിങ് ഏജൻസി പ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നത്. പൂർണായിട്ടും ഓഫ്ലൈനായിട്ടാണ് പരീക്ഷ സംഘടിപ്പിക്കുക. ഫെബ്രുവരി ഒമ്പത് വെരയായിരുന്നു നീറ്റ് യുജി പരീക്ഷക്കായിട്ടുള്ള അപേക്ഷ സ്വീകരിച്ചിരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News