ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് 2024 (NEET) ൻ്റെ അപേക്ഷകളിൽ തെറ്റുകൾ തിരുത്താനുള്ള അവസാന തീയ്യതി മാർച്ച് 20 (ഇന്ന്). ഏതെങ്കിലും വിധത്തിൽ അപേക്ഷയിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ ഇപ്പോൾ തന്നെ തിരുത്തണം അല്ലെങ്കിൽ ചിലപ്പോൾ തിരുത്താൻ സാധിക്കില്ല. മാർച്ച് 18 മുതൽ തിരുത്തലുകൾക്ക് ആവശ്യമുള്ളവർക്കായി വിൻഡോ തുറന്നിരുന്നു.
ഈ സമയം വരെ സൗകര്യം ഉണ്ടായിരിക്കും
രാത്രി 11.50 വരെയാണ് അപേക്ഷയുടെ തിരുത്തലുകൾ സാധിക്കുകയുള്ളു ഇതിനുശേഷം ഇത് സാധിക്കില്ല. എങ്കിലും ഈ സമയം വരെ കാത്തിരിക്കരുത്. ചിലപ്പോൾ നിരവധി പേർ ഒരുമിച്ച് ശ്രമിച്ചാൽ സെർവ്വർ തകരാർ വെബ്സൈറ്റിൽ പ്രശ്നങ്ങൾ എന്നിവ നേരിട്ടേക്കാം.
വെബ്സൈറ്റ്
തെറ്റുകൾ തിരുത്താൻ NEET ൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണം. nta.ac.in, neetntaonline.in എന്നിവയാണ് ഉപയോഗിക്കാവുന്ന വെബ്സൈറ്റുകൾ. നിങ്ങൾക്ക് ആവശ്യമുള്ള അപ്ഡേറ്റുകൾ, വിവരങ്ങൾ എന്നിവ ഇതുവഴി നിങ്ങൾക്ക് അറിയാം.
പരീക്ഷ എപ്പോൾ
നിലവിലുള്ള വിവരങ്ങൾ പ്രകാരം മെയ് 5-നാണ് നീറ്റ് യുജി പരീക്ഷ നടക്കുക. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി കൂടി പ്രഖ്യാപിച്ചതിനാൽ ചിലപ്പോൾ തീയ്യതികളിൽ മാറ്റം വന്നേക്കാം. ഇത്ത സംബന്ധിച്ച് പുതിയ നിർദ്ദേശങ്ങൾ വന്നിട്ടില്ല. നേരത്തെയുള്ള വിഞ്ജാപന പ്രകാരം ഫലം 2024 ജൂൺ 14-നായിരിക്കും പ്രസിദ്ധീകരിക്കുക. അപേക്ഷ നമ്പർ, ജനനത്തീയതി എന്നിവ നൽകി ഫലം പ്രസിദ്ധീകരിക്കാം. NEET UG-യുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ, അപ്ഡേറ്റ്, അഡ്മിറ്റ് കാർഡ് അല്ലെങ്കിൽ ഫലം കാണാൻ താഴെയുള്ള വെബ്സൈറ്റുകൾ സന്ദർശിക്കാം.
neet.ntaonline.in
ntaresults.nic.in
nta.ac.in.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.