നേപ്പാൾ അതിർത്തിയിൽ ഉണ്ടായ വെടിവെപ്പിൽ ഒരു ഇന്ത്യൻ കർഷകൻ മരണമടഞ്ഞു

ഇന്ത്യാ-നേപ്പാൾ അതിർത്തി തർക്കം നിലനിൽക്കുന്നതിനിടെ നേപ്പാൾ അതിർത്തി പൊലീസാണ് കർഷകർക്ക് നേരെ വെടിയുതിർത്തതെന്നാണ് ആരോപണം.   

Last Updated : Jun 12, 2020, 04:35 PM IST
നേപ്പാൾ അതിർത്തിയിൽ ഉണ്ടായ വെടിവെപ്പിൽ ഒരു ഇന്ത്യൻ കർഷകൻ മരണമടഞ്ഞു

ന്യുഡൽഹി:  നേപ്പാൾ-ഇന്ത്യ അതിർത്തിയിൽ ഉണ്ടായ വെടിവെപ്പിൽ ഒരു ഇന്ത്യൻ കർഷകൻ മരണമടയുകയും  രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.  സംഭവം നടന്നത് ബീഹാറിലെ അതിർത്തി ജില്ലയായ സീതാമഡിയിലാണ്. 

Also read: ശിവഗിരി തീർത്ഥാടന സർക്യൂട്ട് അട്ടിമറിച്ചു; സർക്കാരിനെതിരെ ഉപവാസ സമരം നടത്തി ബിജെപി 

ഇന്ത്യാ-നേപ്പാൾ അതിർത്തി തർക്കം നിലനിൽക്കുന്നതിനിടെ നേപ്പാൾ അതിർത്തി പൊലീസാണ് കർഷകർക്ക് നേരെ വെടിയുതിർത്തതെന്നാണ് ആരോപണം. ജനൻ നഗർ സ്വദേശി നാഗേശ്വർ റായിയാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.  ഫാമിൽ ജോലി ചെയ്യുന്നവർക്ക്നേരെ നേപ്പാൾ ഭാഗത്തുനിന്നും വെടിവെപ്പ് ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.    

Trending News