നിപാ വൈറസ്: ജാ​ഗ്ര​താ നി​ർ​ദേ​ശവുമായി നിരവധി സംസ്ഥാനങ്ങള്‍

കേരളം നിപാ ഭീയിലമരുമ്പോള്‍, അയല്‍ സംസ്ഥാനങ്ങളെക്കൂടാതെ രണ്ട് സംസ്ഥാനങ്ങള്‍ക്കൂടി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. 

Last Updated : May 26, 2018, 01:11 PM IST
നിപാ വൈറസ്: ജാ​ഗ്ര​താ നി​ർ​ദേ​ശവുമായി നിരവധി സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: കേരളം നിപാ ഭീയിലമരുമ്പോള്‍, അയല്‍ സംസ്ഥാനങ്ങളെക്കൂടാതെ രണ്ട് സംസ്ഥാനങ്ങള്‍ക്കൂടി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. 

ബീഹാര്‍, സിക്കിം സര്‍ക്കാരുകളാണ് നിപ വൈറസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിലെ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സിവില്‍ സര്‍ജന്‍മാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പ് കത്തയച്ചു. 

നി​പ്പാ വൈ​റ​സ് ബാ​ധ​യു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സം​ബ​ന്ധി​ച്ചും രോ​ഗം പ​ട​രാ​തി​രി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ സംബന്ധിച്ചും അ​ധി​കൃ​ത​ർ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ക​ടു​ത്ത പ​നി, ത​ല​വേ​ദ​ന, ശ​രീ​ര വേ​ദ​ന എ​ന്നി​വ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മുന്നറിയിപ്പ് നൽകി. 

കൂടാതെ ഉത്തര്‍ പ്രദേശിലെ മീററ്റില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ക്ക് കേരളത്തിലേയ്ക്കുള്ള യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഈ നടപടി. 

തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ മുന്‍പേ തന്നെ ജാ​ഗ്ര​താ നി​ർ​ദേ​ശം പുറപ്പെടുവിച്ചിരുന്നു. 

 

 

 

 

 

 

 

Trending News