ലാലുജി ക്ഷമിക്കൂ: നിതീഷിന്‍റെ ഫോണ്‍കാള്‍

രാജിവെക്കുന്നതിന് 10 മിനിറ്റ് മുന്‍പ് മുഖ്യമന്തി നിതീഷ് കുമാര്‍ ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെ വിളിച്ച് ക്ഷമ ചോദിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്യ്തു.  

Last Updated : Jul 30, 2017, 10:26 AM IST
ലാലുജി ക്ഷമിക്കൂ: നിതീഷിന്‍റെ ഫോണ്‍കാള്‍

പട്‌ന: രാജിവെക്കുന്നതിന് 10 മിനിറ്റ് മുന്‍പ് മുഖ്യമന്തി നിതീഷ് കുമാര്‍ ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെ വിളിച്ച് ക്ഷമ ചോദിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്യ്തു.  

നിതീഷ് കുമാറിന്‍റെ വാക്കുകള്‍ എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്യുന്നതിങ്ങനെയാണ് "ലാലുജി എന്നോട്ക്ഷമിക്കണം. 20 മാസം ഞാന്‍ സര്‍ക്കാരിനെ മുന്നോട്ടുനയിച്ചു, ഇന്നി എനിക്ക് അതിനു കഴിയില്ല, ഞാന്‍ രാജിവെക്കുവാന്‍ പോകുകയാണ്" എന്നാണ്.  എന്നാല്‍, നിങ്ങള്‍ ഒന്നുകൂടി ആലോചിച്ചിട്ട് വേണം തീരുമാനം എടുക്കാനെന്നു ലാലുപ്രസാദ് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

ഈ ഫോണ്‍സംഭാഷണം കഴിഞ്ഞു ഏകദേശം 30 മിനിട്ടുകള്‍ക്കുള്ളില്‍ നിതീഷ് കുമാര്‍ ലാലുപ്രസാദ് മഹാസഖ്യം പിളര്‍ന്നുവെന്നും നിതീഷ് കുമാര്‍ ബിജെപയുമായിസഖ്യത്തിലായി എന്നും ചാനലുകള്‍ റിപ്പോര്‍ട്ട്ചെയ്തു.

ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ നിതീഷ് കുമാര്‍ വെള്ളിയാഴ്ച സഭയില്‍ വിശ്വാസ വോട്ട്നേടുകയും ചെയ്തു.

Trending News