കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച ജയദേവ് ഗല്ല മില്ല്യണയര്‍!

ഗുണ്ടൂരില്‍ നിന്നുള്ള ടിഡിപി എംപിയാണ് അന്‍പത്തിരണ്ടുകാരനായ ജയദേവ് ഗല്ല. ആന്ധ്രാപ്രദേശിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അമര രാജ ഗ്രൂപ്പിന്‍റെ സിഇഒ കൂടിയായ ജയദേവ് ഗല്ല, ഇന്ത്യയിലെ ഏറ്റവും മികച്ച സിഇഒമാരില്‍ ഒരാള്‍ കൂടിയാണ്. 

Last Updated : Jul 20, 2018, 01:14 PM IST
കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച ജയദേവ് ഗല്ല മില്ല്യണയര്‍!

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ലോക്സഭയില്‍ തെലുങ്ക് ദേശം പാര്‍ട്ടി അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 

കേന്ദ്ര സര്‍ക്കാരിനെതിരെ പതിനഞ്ച് വര്‍ഷത്തിനുശേഷമാണ് അവിശ്വാസ പ്രമേയം ലോക്സഭയില്‍ അവതരിപ്പിക്കുന്നത്‌. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് അവിശ്വാസ പ്രമേയത്തിന്‍റെ പിന്നിലെ പ്രധാന കണ്ണി. അതുകൊണ്ടുതന്നെ പ്രമേയാവതരണത്തിനായി തന്‍റെ പാര്‍ട്ടിയിലെ മികച്ച ഒരു പാര്‍ലമെന്റേറിയനെയാണ് ചര്‍ച്ചയ്ക്കായി അദ്ദേഹം തിരഞ്ഞെടുത്തത്. 

2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരരംഗത്തേക്ക് വന്ന ജയദേവ് ഗല്ല ലോക്സഭയില്‍ 84 ശതമാനത്തില്‍ കൂടുതല്‍ ഹാജരുള്ള മികച്ച പാര്‍ലമെന്റേറിയനാണ്.

ഗുണ്ടൂരില്‍ നിന്നുള്ള ടിഡിപി എംപിയാണ് അന്‍പത്തിരണ്ടുകാരനായ ജയദേവ് ഗല്ല. ആന്ധ്രാപ്രദേശിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അമര രാജ ഗ്രൂപ്പിന്‍റെ സിഇഒ കൂടിയായ ജയദേവ് ഗല്ല, ഇന്ത്യയിലെ ഏറ്റവും മികച്ച സിഇഒമാരില്‍ ഒരാള്‍ കൂടിയാണ്. 

എണ്ണത്തില്‍ കുറവാണെങ്കിലും ആന്ധ്രാപ്രദേശിനെതിരെയുള്ള അവഗണനയ്ക്ക് എതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും ഭൂരിപക്ഷത്തിനെതിരെ സദാചാരത്തിന്‍റെ യുദ്ധമാണെന്നും പ്രമേയം അവതരിപ്പിച്ചുള്ള പ്രസംഗത്തില്‍ ജയദേവ് ഗല്ല പറഞ്ഞു.

തുടക്കത്തില്‍ 13 മിനിട്ട് മാത്രമേ പ്രമേയം അവതരിപ്പിക്കാനായി ടിഡിപിയ്ക്ക് അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ പ്രമേയാവതരണം തുടങ്ങി അരമണിക്കൂറിലധികം ഗല്ല സംസാരിക്കുകയായിരുന്നു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി നാലര വര്‍ഷമായിട്ടും സംസ്ഥാനത്തിന് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ എന്നും ഗല്ല ആരോപിച്ചു.

Trending News