രണ്ടാഴ്ച കഴിഞ്ഞു, പ്രധാനമന്ത്രിയ്ക്കെതിരെയുള്ള പരാതി പഠിച്ച് കഴിഞ്ഞില്ലേ?

പരാതി സമര്‍പ്പിച്ചിട്ട്‌ രണ്ടാഴ്ച കഴിഞ്ഞു. എന്നിട്ടും പ്രധാനമന്ത്രിയ്ക്കെതിരെയുള്ള പരാതി പഠിച്ച് കഴിഞ്ഞില്ലേയെന്ന്‍ പ്രതിപക്ഷം!!

Last Updated : Apr 26, 2019, 07:35 PM IST
രണ്ടാഴ്ച കഴിഞ്ഞു, പ്രധാനമന്ത്രിയ്ക്കെതിരെയുള്ള പരാതി പഠിച്ച് കഴിഞ്ഞില്ലേ?

ന്യൂഡല്‍ഹി: പരാതി സമര്‍പ്പിച്ചിട്ട്‌ രണ്ടാഴ്ച കഴിഞ്ഞു. എന്നിട്ടും പ്രധാനമന്ത്രിയ്ക്കെതിരെയുള്ള പരാതി പഠിച്ച് കഴിഞ്ഞില്ലേയെന്ന്‍ പ്രതിപക്ഷം!!

പ്രധാനമന്ത്രി നരേന്ദ്ര മോദി ലാത്തൂരില്‍ നടത്തിയ പ്രസംഗത്തിന് ശേഷവും നിരവധി വേദികളില്‍ സൈന്യത്തെ വോട്ടിനായി നരേന്ദ്രമോദി ഉപയോഗിച്ചെന്നും രണ്ടാഴ്ച കഴിഞ്ഞിട്ടും കമ്മീഷന്‍ ഈ പരാതിമാത്രം പഠിച്ച് കഴിഞ്ഞില്ലേയെന്നും പ്രതിപക്ഷം ചോദിക്കുന്നു. 

സൈന്യത്തെയോ സൈനീക നീക്കങ്ങളെയോ തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശക്തമായ താക്കീതുണ്ടായിരുന്നു. എന്നാല്‍ പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനീകര്‍ക്കും ബാലാക്കോട് വ്യോമാക്രമണത്തില്‍ പങ്കെടുത്ത സൈനികര്‍ക്കും ഇത്തവണത്തെ വോട്ട് സമര്‍പ്പിക്കണമെന്ന് മോദി ലാത്തൂരില്‍ പ്രസംഗിച്ചിരുന്നു. ഇത് സംബന്ധിച്ച് കൊല്‍ക്കത്ത സ്വദേശിയായ മഹേന്ദ്ര സിംഗാണ് ഏപ്രില്‍ 9ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. 

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘനം നടത്തിയ 426 പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇത്തവണ ലഭിച്ചത്. എന്നാല്‍ ഇതില്‍ കമ്മീഷന്‍റെ വെബ്സൈറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതി മാത്രം കണാനില്ല. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയാണ് കമ്മീഷന്‍റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായത്. 

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍നിന്നും പ്രധാനമന്ത്രിക്കെതിരായ പരാതി മാത്രം അപ്രത്യക്ഷമായത്  സാങ്കേതിക പിഴവാണെന്ന്‍ കമ്മീഷന്‍ വ്യക്തമാക്കി. 

 

 

Trending News