ന്യൂഡൽഹി: ഹിന്ദിഹൃദയ ഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിൽ vambicha ഭൂരിപക്ഷം നേടി അധികാരത്തിയ ബിജെപിക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് ദിവസം പിന്നിട്ടിട്ടും 3 സംസ്ഥാങ്ങളിലേക്കുള്ള മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കാനായിട്ടില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും മുഖ്യമന്ത്രിപദത്തിലേക്ക് നിരവധി പേരുകൾ ഉയർന്നുവരുന്നുണ്ടെങ്കിലും ഉറച്ച തീരുമാനത്തിലേക്ക് പാർട്ടി ഇനിയും എത്തിയിട്ടില്ല.
ALSO READ: നിശബ്ദയാക്കാനാവില്ല, അടുത്ത 30 വർഷം ബിജെപിക്കെതിരെ പോരാടും; ഉറച്ച ശബ്ദത്തില്‍ മഹുവ മൊയ്ത്ര
അത്തരമൊരു സാഹചര്യത്തിൽ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാൻ നിരീക്ഷകരായി ഓരോ സംസ്ഥാനങ്ങളിലേക്കും മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പാർട്ടി. രാജസ്ഥാനിലേക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റേയും മധ്യപ്രദേശിലേക്ക് ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റേയും ഛത്തീസ്ഗഢിലേക്ക് കേന്ദ്രമന്ത്രി അർജുൻ മുണ്ടയുടേയും നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
രാജ്‌നാഥിന്റെ സംഘത്തിൽ പാർട്ടി ജനറൽ സെക്രട്ടറിമാരായ സരോജ് പാണ്ഡെ, വിനോദ് താവ്‌ദെ തുടങ്ങിയവരും ഉൾപ്പെടും. ഒബിസി മോർച്ച അധ്യക്ഷൻ കെ. ലക്ഷമണനും പാർട്ടി ദേശീയ സെക്രട്ടറി ആശാ ലാക്രയും മനോഹർ ലാൽ ഖട്ടറിനൊപ്പം മധ്യപ്രദേശിലേക്ക് പോകും. അർജുൻ മുണ്ടെയുടെ സംഘത്തിലെ പ്രധാനികൾ കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാളും പാർട്ടി ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതമുമാണ് .
നിരീക്ഷകർ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗങ്ങൾക്ക് മേൽനോട്ടം നൽകും. ഓരോ സംസ്ഥാനങ്ങളിലും പാർട്ടിയുടെ ദേശീയ നേതാക്കൾ അംഗീകരിക്കുന്നവരെ മുഖ്യമന്ത്രിയാക്കുമ്പോഴുണ്ടാകുന്ന എതിർപ്പുകളെ മറികടക്കുക എന്നതാണ് ഇവരുടെ പ്രധാന ദൗത്യം.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നിരീക്ഷകരെ അയയ്ക്കാൻ തീരുമാനമെടുത്തത്.പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുമാണ് പങ്കെടുത്തത്. നിയമസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച എംപിമാരുമായും ഇവർ ചർച്ച നടത്തിയിരുന്നു.
ആത്യന്തികമായ തീരുമാനം എടുക്കുക പ്രധാനമന്ത്രി മോദി, അമിത് ഷാ, പാർട്ടി അധ്യക്ഷൻ നദ്ദ എന്നിവരാണ് എന്നുള്ളതുകൊണ്ട് മുഖ്യമന്ത്രി കസേര ലക്ഷ്യംവെക്കുന്ന നേതാക്കളെല്ലാം കരുതലോടെയുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഇവർ മാധ്യമങ്ങളോടക്കം വളരെ സൂക്ഷ്മതയിൽ ആണ് പ്രതികരിക്കുന്നത്.
മൂന്ന് സംസ്ഥാനങ്ങളിലും പുതിയ നേതൃത്വം വരണമെന്നതാണ് ദേശീയ നേതൃത്വം ആഗ്രഹം. അങ്ങനെ വരുമ്പോൾ മധ്യപ്രദേശിൽ ശിവ്‌രാജ് സിങിനേയും രാജസ്ഥാനിൽ വസുന്ധര രാജയേയും പാർട്ടിക്ക് തഴയേണ്ടിവരും. അത്തരമൊരു തീരുമാനം എടുക്കുമ്പോൾ എംഎൽഎമാരുടെ അനുനയിപ്പിക്കുക എന്നതാണ് നിരീക്ഷകരുടെ പ്രധാന ചുമതല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.