കമല്‍ഹാസനുമായുള്ള സഖ്യം കാലം തീരുമാനിക്കും: രജനീകാന്ത്

രാഷ്ട്രീയത്തില്‍ നടന്‍ കമല്‍ഹാസനുമായുള്ള സഖ്യം കാലം തീരുമാനിക്കട്ടെയെന്ന് രജനീകാന്ത്. 

Last Updated : Feb 8, 2018, 08:40 PM IST
കമല്‍ഹാസനുമായുള്ള സഖ്യം കാലം തീരുമാനിക്കും: രജനീകാന്ത്

ചെ​ന്നൈ: രാഷ്ട്രീയത്തില്‍ നടന്‍ കമല്‍ഹാസനുമായുള്ള സഖ്യം കാലം തീരുമാനിക്കട്ടെയെന്ന് രജനീകാന്ത്. 

കമലുമായി കൈകോര്‍ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുടിയായാണ് രജനീകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. 

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടി മത്സരിക്കാനുണ്ടാകുമെന്ന് രജനീകാന്ത് വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായുള്ള സമ്പര്‍ക്കയാത്രയിലാണ് താരമിപ്പോള്‍. എന്നാല്‍, കമല്‍ഹാസനുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ രജനി നിലപാട് വ്യക്തമാക്കിയിട്ടില്ല. 

രജനി മക്കള്‍ മണ്‍ട്രം എന്ന പേരില്‍ രജനീകാന്ത് വെബ്സൈറ്റും മൊബൈല്‍ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ ജനങ്ങളുമായി സംവദിക്കുന്നതിലാണ് താരം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 

More Stories

Trending News