Uttar Pradesh: സംസ്‌കാരത്തിന്‍റെ രക്ഷകരായി ഉത്തര്‍ പ്രദേശിലെ ഒരു പഞ്ചായത്ത്.... യുവാക്കള്‍ക്കായി പുതിയ നിര്‍ദ്ദേശമാണ് പഞ്ചായത്ത് പുറപ്പെടുവിച്ചിരിയ്ക്കുന്നത്, ലംഘിച്ചാല്‍ കനത്ത ശിക്ഷയും ഉറപ്പ്...
ഭാരത സംസ്‌കാര തനിമ വിളിച്ചോതുന്ന വസ്ത്രങ്ങള്‍ മാത്രം ഇനി യുവാക്കള്‍ ധരിച്ചാല്‍ മതിയെന്നാണ് പഞ്ചായത്ത് (Gram Panchayat) നിര്‍ദ്ദേശിക്കുന്നത്.
ഉത്തർപ്രദേശിലെ മുസാഫർനഗർ (Muzaffarnagar) ജില്ലയിലെ പഞ്ചായത്താണ് ചെറുപ്പക്കാർക്ക് പാശ്ചാത്യ വസ്ത്രങ്ങള്‍ (Western Clothes) ധരിക്കുന്നത് വിലക്കിയിരിയ്ക്കുന്നത്.
പഞ്ചായത്ത് പുറത്തിറക്കിയ നിര്‍ദ്ദേശമനുസരിച്ച് യുവാക്കള്‍ ജീന്‍സ്, ഹാഫ് പാന്‍റ്സ്, സ്കര്‍ട്ട് എന്നിവ ധരിച്ച് പുറത്തിറങ്ങാന്‍ പാടില്ല. ഇനി ആരെങ്കിലും ഉത്തരവുകൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ കനത്ത ശിക്ഷ നേരിടേണ്ടിവരും. പഞ്ചായത്ത് വിലക്കേര്‍പ്പെടുത്തിയ വസ്ത്രങ്ങള്‍ ധരിച്ച് പൊതു സ്ഥലത്ത് ഇറങ്ങിയാല്‍ സാമൂഹിക ബഹിഷ്കരണം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ആണ്‍കുട്ടികള്‍ ഹാഫ് പാന്‍റ്സ് ധരിക്കുന്നതിനും പെണ്‍കുട്ടികള്‍ സ്കര്‍ട്ട്, ജീന്‍സ് എന്നിവ ധരിക്കുന്നതിനുമാണ് പഞ്ചായത്ത് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
മുസാഫര്‍നഗര്‍ ജില്ലയിലെ പിപ്പല്‍ഷാ ഗ്രാമത്തിലുള്ള ക്ഷത്രിയ പഞ്ചായത്തിലാണ് ഈ പ്രത്യേക ഉത്തരവ് പുറത്തിറങ്ങിയത്. ഗ്രാമത്തിലെ രാജ്പുത് വിഭാഗത്തിന്‍റെതാണ് ഉത്തരവ്. പഞ്ചായത്തിന് നേതൃത്വം കൊടുക്കുന്ന താക്കൂര്‍ പൂരന്‍ സിംഗ് ആണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
'ഗ്രാമത്തിലെ യുവാക്കളുടെ വസ്ത്രധാരണ രീതി ഒരു മുഖ്യ പ്രശ്നമാണ്. ആണ്‍കുട്ടികള്‍ ഹാഫ് പാന്‍റ്സ് ധരിച്ചാണ് പുറത്തിറങ്ങുന്നത്. പെണ്‍കുട്ടികള്‍ ജീന്‍സ് പോലുള്ള ആക്ഷേപകരമായ വസ്ത്രങ്ങള്‍ ധരിക്കുന്നു. ഈ വസ്ത്രധാരണ രീതി നമ്മുടെ സമൂഹത്തിന് ചേര്‍ന്നതല്ല, അതിനാല്‍ നമ്മുടെ സമൂഹം ഒന്നടങ്കം ഇത്തരം വസ്ത്രധാരണത്തെ എതിര്‍ക്കണം, രാജ്യത്തിന്‍റെ സംസ്‌കാരത്തിന് ചേരുന്ന വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. വസ്ത്രധാരണത്തില്‍ നിയന്ത്രണം വെക്കാത്ത സ്കൂളുകളോ കോളേജുകളോ ഉണ്ടെങ്കില്‍ അവയും ബഹിഷ്കരിക്കണം, താക്കൂര്‍ പറഞ്ഞു.
സംസ്‌കാരം തകര്‍ന്നാല്‍ രാജ്യവും സമൂഹവും താനേ തകര്‍ന്നു പോകും, ഇതിന് തോക്കോ പീരങ്കിയോ ആവശ്യമില്ല, പഞ്ചായത്തിന് നേതൃത്വം കൊടുത്ത താക്കൂര്‍ പൂരന്‍ സിംഗ് പറഞ്ഞു. സംസ്‌കാരം തകരാതിരിക്കാന്‍ തിരഞ്ഞെടുപ്പ് സമയത്ത് മദ്യമോ മറ്റ് വസ്തുക്കളോ ഉപയോഗിക്കാന്‍ പാടില്ലെന്നും താക്കൂര്‍ പറഞ്ഞു.
Also read: Death Rites: യോഗി ആദിത്യനാഥിന്‍റെ മരണാനന്തര പൂജ നടത്തി, യുവാവ് അറസ്റ്റില്‍
ഉത്തര്‍പ്രദേശില്‍ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഒരു വിഭാഗം ആളുകള്‍ പഞ്ചായത്ത് കൂടി ഇത്തരം തീരുമാനങ്ങള്‍ കൈക്കൊണ്ടിരിയ്ക്കുന്നത്. തിരഞ്ഞെടുപ്പില്‍ സീറ്റ് സംവരണത്തേയും പഞ്ചായത്തില്‍ പങ്കെടുത്തവര്‍ എതിര്‍ത്തു. കൂടാതെ, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ബഹിഷ്കരിക്കാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
ഉത്തര്‍ പ്രാദേശില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഖാപ്പ് പഞ്ചായത്ത് ആണ് ഇത്തരത്തിലുള്ള നിയമങ്ങള്‍ നടപ്പിലാക്കുന്നത്. ഖാപ്പ് പഞ്ചായത്തിന്‍റെ നിര്‍ദ്ദേശങ്ങളെ എതിര്‍ക്കാനോ ചോദ്യം ചെയ്യാനോ ഉള്ള ധൈര്യം ഇന്നും ഗ്രാമവാസികള്‍ക്കില്ല എന്നതാണ് വസ്തുത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...