പരീക്കര്‍ ആശുപത്രി വിട്ടു; ഇന്ന് ബജറ്റ് അവതരിപ്പിക്കും

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രി വിട്ടു. മുംബൈയില്‍ നിന്ന് ഗോവയിലെത്തിയ പരീക്കര്‍ ഇന്ന് നിയമസഭയിലെത്തി ബജറ്റ് അവതരിപ്പിക്കും. 

Last Updated : Feb 22, 2018, 01:05 PM IST
പരീക്കര്‍ ആശുപത്രി വിട്ടു; ഇന്ന് ബജറ്റ് അവതരിപ്പിക്കും

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രി വിട്ടു. മുംബൈയില്‍ നിന്ന് ഗോവയിലെത്തിയ പരീക്കര്‍ ഇന്ന് നിയമസഭയിലെത്തി ബജറ്റ് അവതരിപ്പിക്കും. 

ഫെബ്രുവരി 15നാണ് പാന്‍ക്രിയാസ് ഗ്രന്ഥിയിലെ വീക്കത്തെ തുടര്‍ന്ന് പരീക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരീക്കറിന്‍റെ അഭാവത്തില്‍ ഒരു മാസം നീളുന്ന ബജറ്റ് സമ്മേളനം നാല് ദിവസമായി വെട്ടിച്ചുരുക്കിയിരുന്നു. എന്നാല്‍, പരീക്കറിന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരീക്കര്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. 

ധനവകുപ്പ്, പൊതുഭരണം, ആഭ്യന്തരം,വിജിലന്‍സ് എന്നീ സുപ്രധാന വകുപ്പുകളെല്ലാം കൈകാര്യം ചെയ്യുന്നത് പരീക്കറാണ്. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി മോശമായത് മൂലം ഗോവ നിയമസഭാ സമ്മേളനവും അനിശ്ചിതത്വത്തിലായിരുന്നു.  

Trending News