Passport Police Clearance: PCC ഇനി പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ അപേക്ഷിക്കാം

പാസ്‌പോർട്ട് അപേക്ഷയുമായി ബന്ധപ്പെട്ട് അപേക്ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം, പാസ്‌പോർട്ട് അപേക്ഷ നടപടികളില്‍ വലിയ മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍.  

Written by - Zee Malayalam News Desk | Last Updated : Sep 28, 2022, 02:37 PM IST
  • പുതിയ നിയമങ്ങള്‍ അനുസരിച്ച് അപേക്ഷകര്‍ക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി (Police Clearance Certificate - PCC) പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ അപേക്ഷിക്കാം.
Passport Police Clearance: PCC ഇനി പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ അപേക്ഷിക്കാം

Passport Police Clearance Update: പാസ്‌പോർട്ട് അപേക്ഷയുമായി ബന്ധപ്പെട്ട് അപേക്ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം, പാസ്‌പോർട്ട് അപേക്ഷ നടപടികളില്‍ വലിയ മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍.  

പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതല്‍ ലളിതമാക്കുന്നതിനും  അപേക്ഷകര്‍ക്ക്‌ കൂടുതല്‍ ആശ്വാസം നൽകുന്നതിനുമായാണ് സര്‍ക്കാര്‍ ഈ മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നത്. അതായത്, പുതിയ നിയമങ്ങള്‍ അനുസരിച്ച് അപേക്ഷകര്‍ക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി (Police Clearance Certificate - PCC) പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ അപേക്ഷിക്കാം.  PCC ക്കായി ഓൺലൈൻ സംവിധാനം പോസ്റ്റ് ഓഫീസ് സേവാ കേന്ദ്രം ഒരുക്കിയിട്ടുണ്ടെന്നും ഈ സൗകര്യം ജനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

Also Read:  Rupee All time Low: രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍..!! ഇന്ത്യൻ കറൻസിയുടെ മൂല്യം ഇനിയും കുറയുമോ? 

സെപ്റ്റംബര്‍ 28 മുതല്‍ ഈ  സൗകര്യം ലഭ്യമാണ്.  ഈ നടപടി പിസിസി അപ്പോയിന്‍റ്മെന്‍റ്  സ്ലോട്ടുകളുടെ ലഭ്യതയെ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം (MEA) വ്യക്തമാക്കി.  പി‌സി‌സികൾക്കായുള്ള നീണ്ട കാത്തിരിപ്പ് ഈ മാറ്റത്തിലൂടെ പരിഹരിക്കപ്പെടുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.  കൊറോണ മഹാമാരിക്ക് ശേഷം അന്യ നാടുകളിലേക്ക് ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുടെ എണ്ണം കൂടിയ  സാഹചര്യത്തിലാണ് ഈ നടപടി. 

ഒരുവ്യക്തി  പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായുള്ള ഒരു നടപടിയാണ്  പോലീസ് ക്ലിയറൻസ്. അതായത്, വ്യക്തിയുടെ പേരില്‍ കേസുകള്‍ ഇല്ല  എന്നതിന് പ്രദേശത്തെ പോലീസ് നല്‍കുന്ന സർട്ടിഫിക്കറ്റ് ആണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (Police Clearance Certificate - PCC). അപേക്ഷകരുടെ മേല്‍വിലാസം അനുസരിച്ച് ലോക്കൽ പോലീസ് സ്റ്റേഷനുകൾ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നു. അപേക്ഷകന്‍റെ പേരില്‍ എന്തെങ്കിലും ക്രിമിനൽ റെക്കോർഡുകൾ ഉണ്ടോ എന്ന്  അധികാരികൾ പരിശോധിക്കേണ്ടത് പാസ്‌പോർട്ട് അപേക്ഷയില്‍ നിർബന്ധമാണ്.

ഒരു വ്യക്തി തൊഴിൽ, ദീർഘകാല വിസ, റെസിഡൻഷ്യൽ സ്റ്റാറ്റസ് അല്ലെങ്കിൽ വിദേശ രാജ്യത്തേക്കുള്ള കുടിയേറ്റം എന്നിവയ്‌ക്കായി അപേക്ഷിക്കുമ്പോഴും ഈ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

നേരത്തെ, വിദേശത്ത് താമസിക്കുന്നവർക്ക് സർക്കാരിന്‍റെ പാസ്‌പോർട്ട് സേവാ പോർട്ടൽ വഴിയോ ഇന്ത്യൻ എംബസി/ഹൈ കമ്മീഷൻ ഓഫീസ് വഴി ഓൺലൈനായി പിപിസിക്ക് അപേക്ഷിക്കാം.

വിദേശത്ത് ജോലി തേടുന്ന ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനും വിദ്യാഭ്യാസം, ദീർഘകാല വിസ, എമിഗ്രേഷൻ മുതലായവ  പോലുള്ള മറ്റ് പിസിസി ആവശ്യകതകൾക്കും വേണ്ടിയാണ് ഈ തീരുമാനം കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.   പോലീസ് ക്ലിയറൻസ് ലഭിക്കാൻ വൈകുന്നതുമൂലം അപേക്ഷകര്‍ക്ക് ബുദ്ധിമുട്ട് നേരിടാറുണ്ട്. പുതിയ നടപടിയിലൂടെ ഈ കാലതാമസം ഒഴിവാകും.

വിദേശകാര്യ മന്ത്രാലയത്തിന്‍റെയും തപാൽ വകുപ്പിന്‍റെയും സംയുക്ത സംരംഭമായ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ പൗരന്മാർക്ക് പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.  ചെറിയ പട്ടണങ്ങളിലെ പൗരന്മാർക്ക് വിപുലമായ തോതിൽ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ സംരംഭം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. നിലവിൽ രാജ്യത്തുടനീളം 428 POPSK-കൾ പ്രവർത്തിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News