തോല്‍വി അംഗീകരിക്കുന്നു, നിരാശരാകില്ല; ഡി. കെ. ശിവകുമാര്‍

നിര്‍ണ്ണായകമായ കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പില്‍, വോട്ടെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ 12 എണ്ണത്തിലും ബിജെപി വ്യക്തമായ ലീഡ് നേടിയിരിക്കുകയാണ്. 

Last Updated : Dec 9, 2019, 12:39 PM IST
  • കര്‍ണാടകയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് 5 വര്‍ഷത്തേയ്ക്ക് സുസ്ഥിര ഭരണം കാഴ്ചവയ്ക്കാന്‍ ജനങ്ങള്‍ അനുമതി നല്‍കിയിരിക്കുന്നു
  • 15 സീറ്റില്‍ 12ല്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ 2 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ്‌ ലീഡ് ചെയ്യുന്നത്. ഒരു മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് മുന്നില്‍
  • ജനഹിതം അംഗീകരിക്കുന്നുവെന്നും ജനങ്ങള്‍ കൂറുമാറ്റക്കാരെ സ്വീകരിച്ചതായും തോല്‍‌വിയില്‍ നിരാശരാകില്ല എന്നും ഡി. കെ. ശിവകുമാര്‍
തോല്‍വി അംഗീകരിക്കുന്നു, നിരാശരാകില്ല; ഡി. കെ. ശിവകുമാര്‍

ബംഗളൂരു: നിര്‍ണ്ണായകമായ കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പില്‍, വോട്ടെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ 12 എണ്ണത്തിലും ബിജെപി വ്യക്തമായ ലീഡ് നേടിയിരിക്കുകയാണ്. 

അതായത്, കര്‍ണാടകയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് 5 വര്‍ഷത്തേയ്ക്ക് സുസ്ഥിര ഭരണം കാഴ്ചവയ്ക്കാന്‍ ജനങ്ങള്‍ അനുമതി നല്‍കിയിരിക്കുന്നു.

നിലവില്‍ 15 സീറ്റില്‍ 12ല്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ 2 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ്‌ ലീഡ് ചെയ്യുന്നത്. ഒരു മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് മുന്നില്‍ നില്‍ക്കുന്നത്. 

അതേസമയം, കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഡി. കെ. ശിവകുമാര്‍ എത്തി. ജനഹിതം അംഗീകരിക്കുന്നുവെന്നും ജനങ്ങള്‍ കൂറുമാറ്റക്കാരെ സ്വീകരിച്ചതായും തോല്‍‌വിയില്‍ നിരാശരാകില്ല എന്നും അദ്ദേഹം പറഞ്ഞു. 

ഹൊസകോട്ടയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായ ശരത്കുമാര്‍ ബച്ചെഗൗഡയാണ് ലീഡ് ചെയ്യുന്നത്. ഇവിടെ കോണ്‍ഗ്രസ് വിമതനായ എം.ടി.ബി.നാഗരാജിന് ബിജെപി സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ബിജെപി വിട്ടാണ് ശരത് കുമാര്‍ സ്വതന്ത്രനായി മത്സരിച്ചത്. ശിവാജി നഗര്‍, ഹുനസരു എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. 

വോട്ടെണ്ണലിന്‍റെ പ്രാഥമികഘട്ടത്തില്‍തന്നെ ബിജെപി 15-ല്‍ 12 സീറ്റുകളില്‍ ലീഡ് നേടിയിരുന്നു, പിന്നീട് പാര്‍ട്ടി ആ ലീഡ് നിലനിര്‍ത്തുകതന്നെ ചെയ്തു.

അതേസമയം, കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ നേടിയ തകര്‍പ്പന്‍ വിജയം ആഘോഷിക്കുകയാണ് സംസ്ഥാനമൊട്ടാകെയുള്ള ബിജെപി പ്രവര്‍ത്തകര്‍. പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയും ആഘോഷിക്കുകയാണ് പ്രവര്‍ത്തകര്‍. 

Trending News