Tamil Nadu Govt: കന്നി ബജറ്റിൽ ജനകീയ പ്രഖ്യാപനം, പെട്രോളിന് മൂന്ന് രൂപ കുറച്ച് ഡിഎംകെ

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി ധനമന്ത്രി ധവളപത്രമിറക്കി അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ബജറ്റ് അവതരണം. 

Written by - Zee Malayalam News Desk | Last Updated : Aug 13, 2021, 06:39 PM IST
  • പെട്രോളിന് മൂന്ന് രൂപ കുറച്ച് ഡിഎംകെ സർക്കാർ.
  • സംസ്ഥാന നികുതി ഇനത്തിലാണ് കുറവ് വരുത്തുന്നത്.
  • വിലക്കുറവ് ഓ​ഗസ്റ്റ് 14 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ .
  • നികുതി കുറയ്ക്കുന്നതിലൂടെ വർഷം 1160 കോടി രൂപ നഷ്ടമെന്ന് ധനമന്ത്രി
 Tamil Nadu Govt: കന്നി ബജറ്റിൽ ജനകീയ പ്രഖ്യാപനം, പെട്രോളിന് മൂന്ന് രൂപ കുറച്ച് ഡിഎംകെ

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ സർക്കാർ (DMK Government) അധികാരമേറ്റ ശേഷമുള്ള ആദ്യ ബജറ്റ് (Budget) അവതരിപ്പിച്ചു. പെട്രോൾ വില (Petrol Price) മൂന്ന് രൂപ കുറച്ചതാണ് ബജറ്റിലെ ജനകീയ പ്രഖ്യാപനം. സംസ്ഥാന നികുതി ഇനത്തിലാണ് കുറവ് വരുത്തുന്നത്. ഓ​ഗസ്റ്റ് 14 ശനിയാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ (CM MK Stalin) തീരുമാനമാണിതെന്ന് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ (Palanivel Thiagarajan) പറഞ്ഞു. നികുതി കുറയ്ക്കുന്നതിലൂടെ വർഷം 1160 കോടി രൂപ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇലക്ട്രോണിക് ബജറ്റാണ് അവതരിപ്പിച്ചത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്നത്.

Also Read: Tamilnadu: കുടുംബങ്ങൾക്ക് 4000 രൂപ ധനസഹായം, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; മുഖ്യമന്ത്രിയായി ചുമതലയേറ്റ ആദ്യ ദിനത്തിൽ 5 ഓർഡറുകളിൽ ഒപ്പ് വെച്ച് MK Stalin 

തമിഴ്‌നാട് സര്‍ക്കാരിന്റെ (Tamil Nadu Government) ധനസ്ഥതി സംബന്ധിച്ച ധവളപത്രം കഴിഞ്ഞ ദിവസം ധനമന്ത്രി പുറത്തിറക്കിയിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി കൊണ്ടാണ് ധനമന്ത്രി ധവളപത്രമിറക്കിയത്. ഇതിന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ബജറ്റ് അവതരണം.

Also Read: കൂടുതൽ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി DMK; 4000 രൂപയുടെ ധനസഹായം തുടരും

അതേസമയം, പെട്രോൾ വില കുറച്ച പ്രഖ്യാപനത്തിൽ സന്തോഷവാന്മാരായ ഉപയോക്താക്കൾ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് ഒരു ദിവസത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്.  

Also Read: ദുരിതത്തിലും സ്വർണമാല ഊരി നൽകിയ യുവതിക്ക് ജോലി നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി MK Stalin

ആരോഗ്യ കുടുംബക്ഷേമ മേഖലയ്ക്കാണ് ബജറ്റിൽ ഏറ്റവുമധികം തുക അനുവദിച്ചത്. 18,933 കോടിയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. കൊവിഡ് പ്രതിരോധത്തിന് 9370 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ബജറ്റ് അവതരണത്തിന് മുമ്പ് സംസാരിക്കാൻ അവസരം നൽകിയില്ല എന്നാരോപിച്ച് AIADMK അംഗങ്ങൾ ബജറ്റവതരണം ബഹിഷ്കരിച്ചു. 

ബജറ്റിലെ മറ്റു പ്രഖ്യാപനങ്ങള്‍;

  • സർക്കാർ ജീവനക്കാരുടെ പ്രസവാവധി 12 മാസമായി ഉയർത്തി.
  • യോഗ്യരായ കുടുംബങ്ങളിലെ വനിത അംഗങ്ങള്‍ക്ക്‌ ആയിരം രൂപ പ്രതിമാസ സഹായം ബജറ്റില്‍ പ്രഖ്യാപിച്ചു. ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്.
  • കോയമ്പത്തൂരില്‍ 500 ഏക്കറില്‍ പ്രതിരോധ വ്യവസായ പാര്‍ക്ക് പ്രഖ്യാപിച്ചു. ഇതിന് 3000 കോടിയുടെ നിക്ഷേപമാണ് സർക്കാർ കണക്കാക്കുന്നത്.
  • സ്ത്രീ ബസ് യാത്രികര്‍ക്ക് സബ്‌സിഡി നല്‍കുന്നതിന് 703 കോടിയുടെ ഗ്രാന്‍ഡ്.
  • അടുത്ത പത്ത് വര്‍ഷത്തില്‍ തമിഴ്‌നാട്ടില്‍ വന്‍തോതില്‍ വൃക്ഷത്തൈ നടീല്‍ പദ്ധതി നടപ്പാക്കും.
  • സെക്ട്രട്ടേറിയറ്റിലും മറ്റുവകുപ്പുകളിലും തമിഴ് ഔദ്യോഗിക ഭാഷയായി തുടരാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News