യോഗി-മോദി കൂടിക്കാഴ്ച ഇന്ന്, മന്ത്രി സഭ രൂപീകരണം ചർച്ചയ്ക്ക്, മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമാകാതെ ഗോവ

സർക്കാർ രൂപീകരണ ചർച്ചകൾക്കിടെ യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. 

Written by - നയന ജോർജ് | Edited by - Ajitha Kumari | Last Updated : Mar 13, 2022, 09:19 AM IST
  • യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും
  • ബിജെപി അധ്യക്ഷൻ ജെപി നദ്ദയേയും യോഗി സന്ദർശിക്കും
  • യുപിയിൽ നിന്നും മറ്റ് നേതാക്കളും ഡൽഹിയിലെത്തും
യോഗി-മോദി കൂടിക്കാഴ്ച ഇന്ന്, മന്ത്രി സഭ രൂപീകരണം ചർച്ചയ്ക്ക്, മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമാകാതെ ഗോവ

ന്യൂഡൽഹി: സർക്കാർ രൂപീകരണ ചർച്ചകൾക്കിടെ യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. ബിജെപി അധ്യക്ഷൻ ജെപി നദ്ദയേയും യോഗി സന്ദർശിക്കും. യുപിയിൽ നിന്നും മറ്റ് നേതാക്കളും ഡൽഹിയിലെത്തും. 

സിരാതു മണ്ഡലത്തിൽ നിന്ന് തോറ്റ കേശവ് പ്രസാദ് മൗര്യയ്ക്ക് വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമോയെന്നടക്കമുള്ള കാര്യങ്ങളിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും. മൗര്യയെ ദേശീയ തലത്തിൽ നിയോഗിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയുമുണ്ട്.

Also Read: ആ കാർ നിർമ്മലാ സീതാരാമൻ മാറ്റിയിട്ടില്ല; മാതൃകയാക്കണം ധനമന്ത്രിയെ

അതിനിടെ ഗോവയിൽ പുതിയ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മുൻ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ ഗവർണറെ സന്ദർശിച്ചു. റാണെയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു വരുന്നതിനിടെയാണ് സന്ദർശനം. നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗവർണർ പിഎസ് ശ്രീധരൻ പിള്ളയെ കണ്ട് രാജിക്കത്ത് നൽകിയിരുന്നു. വ്യക്തിപരമായ കൂടിക്കാഴ്ചയെന്നാണ് റാണയുടെ പ്രതികരണം. അതേസമയം പ്രമോദ് സാവന്ത് ഗവർണറുടെ വീട് സന്ദർശിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു.

Also Read: Surya Rashi Parivartan: ഈ 5 രാശിക്കാരുടെ ഭാഗ്യം 3 ദിവസത്തിനുള്ളിൽ സൂര്യനെ പോലെ തിളങ്ങും!

മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര നേതൃത്വം ഉടൻ ഒരു നിരീക്ഷകനെ സംസ്ഥാനത്തേക്ക് അയക്കും. സമവായമായ ശേഷം മാത്രം സത്യപ്രതിഞ്ജയ്ക്കുള്ള തീയ്യതി തീരുമാനിക്കാനാണ് ധാരണ. വിശ്വജിത്ത് റാണെയുടെ പേരും ചർച്ചയിലുണ്ടെങ്കിലും പ്രമോദ് സാവന്തിന് തന്നെ ഒരു അവസരം കൂടി കിട്ടാനാണ് സാധ്യത. ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറഞ്ഞ ബിജെപി, മഹാരാഷ്ട്രവാദി ഗോമന്തകിന്റെയും സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും സഹായത്തോടെയാണ് മന്ത്രിസഭാ രൂപികരണത്തിന് ഒരുങ്ങുന്നത്. അതേ സമയം എംജിപിയുടെ പിന്തുണ സ്വീകരിക്കുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗം എതിർപ്പ് ഉയർത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News