ന്യൂഡൽഹി: ജനപ്രതിനിധികളുടെ ധൂർത്തും പേഴ്‌സണൽ സ്റ്റാഫിൻറെ എണ്ണവും ചിലവുമടക്കം ചർച്ചയാവുന്ന ഈ സമയത്ത് രാജ്യത്തിന് തന്നെ മാതൃകയാണ് കേന്ദ്ര ധനമന്ത്രി. കഴിഞ്ഞ 4 വർഷമായി നിർമ്മലാ സീതാരാമൻ ഉപയോഗിക്കുന്ന വാഹനം മാരുതി സിയാസ് ആണ്.
മാരുതിയുടെ സാധാരണ ശ്രേണി കാറുകളിൽ ഒന്നാണ് സിയാസ്. 12 ലക്ഷത്തിൽ താഴെ മാത്രമാണ് ഈ കാറിന് വില. കേരളത്തിലെയടക്കം മന്ത്രിമാരും ഉദ്യോഗസ്ഥരും സഞ്ചരിക്കാൻ 33 ലക്ഷം രൂപ വിലയുള്ള ഇന്നോവ ക്രിസ്റ്റ കാറുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രിയുടെ ഈ മാതൃക. സുരക്ഷയും പദവിയും മുൻനിർത്തി മുൻനിര വാഹനങ്ങൾ ആവശ്യപ്പെടാമായിരുന്നിട്ടും സാധാരണ കാർ ഉപയോഗിക്കുന്ന മന്ത്രിയുടെ പ്രവൃത്തി മറ്റ് ജനപ്രതിനിധികളും മാതൃകയാക്കണമെന്നാണ് ഉയരുന്ന അഭിപ്രായങ്ങൾ.
ധനമന്ത്രി ആയ ശേഷം ബജറ്റ് അവതരണത്തിലും നിർമലാ സീതാരാമൻ ചില മാതൃകകൾ ആവിഷ്കരിച്ചിരുന്നു. വർഷങ്ങളായി ധനമന്ത്രിമാർ പെട്ടിയിൽ കൊണ്ടുവരാറുള്ള ബജറ്റ് രേഖ ഇന്ത്യയുടെ സംസ്കാരത്തിന്റെ കൂടി ഭാഗമായ ചുവപ്പ് പട്ടിൽ പൊതിഞ്ഞു കൊണ്ടുവന്നത് അതിലൊന്നായിരുന്നു. സെയിൽസ് ഗേൾ ആയി ജോലി ചെയ്ത് ഗവേഷണ പഠനം പൂർത്തിയാക്കിയ നിർമല സാമ്പത്തിക വിദഗ്ധ ആയി അംഗീകാരം നേടുകയും ചെയ്തിരുന്നു.
ഡിജിപിക്ക് വാങ്ങിയ 20 ലക്ഷത്തിൻറെ ജീപ്പ് കോംപസ്
2020-ലാണ് ഡിജിപിയായിരുന്ന ലോകനാഥ് ബെഹറക്കായി 20 ലക്ഷത്തിൻറെ ജീപ്പ് കോംപസ് വാങ്ങുന്നത്. സംസ്ഥാനത്തെ അഞ്ച് പോലീസ് സ്റ്റേഷനുകൾക്ക് വാഹനമില്ലാതിരിക്കെയായിരുന്നു കേന്ദ്ര ഫണ്ട് വകമാറ്റി ഇത്തരമൊരു വാങ്ങൽ. ചീഫ് സെക്രട്ടറിക്കടക്കം 41 കാറുകളാണ് ഇത്തരത്തിൽ വാങ്ങിയതെന്ന് പിന്നീട് സിഎജി റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...