നരേന്ദ്രമോദി മന്ത്രിസഭ പുനസംഘടിപ്പിച്ചു:പ്രകാശ് ജാഡവേക്കറിന് കാബിനറ്റ് പദവി

Last Updated : Jul 5, 2016, 03:02 PM IST
നരേന്ദ്രമോദി മന്ത്രിസഭ പുനസംഘടിപ്പിച്ചു:പ്രകാശ് ജാഡവേക്കറിന് കാബിനറ്റ് പദവി

19 പുതിയ അംഗങ്ങളാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. പരിസ്ഥിതി-വനം സഹമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കറിന് കാബിനറ്റ് പദവി ലഭിച്ചു. ബി.ജെ.പി എം.പിമാരായ എസ്.എസ്.അലുവാലിയ, വിജയ് ഗോയൽ, എം.ജെ.അക്ബർ, പി.പി.ചൗധരി, പുരുഷോത്തം റൂപാല, മഹേന്ദ്ര പാണ്ഡെ, ഫഗൻസിങ് കുലസ്തെ, അനിൽ മാധവ് ദവെ, ഭൂപേന്ദർ യാദവ്, അർജുൻ മേഘ്‌വാൾ, അജയ് താംത, സുഭാഷ് ഭാംറെ, കൃഷ്ണരാജ്, മൻസുഖ് ഭായി മണ്ഡാവിയ തുടങ്ങിയവരും സഖ്യകക്ഷി എം.പിമാരായ രാംദാസ് അത്താവാലെ (ആർ.പി.ഐ), അനുപ്രിയ പട്ടേൽ (അപ്ന ദൾ) എന്നിവരുമാണ് പുതുതായി മന്ത്രിസഭയിലെത്തിയത്.

രാവിലെ 11മണിക്കാണ് രാഷട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചത്. രാഷ്ട്രപതി പ്രണബ് മുഖർജി പുതിയ മന്ത്രിമാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 

 

 

 

 

 

 

 

 

 

 

 

 

 

 

Trending News