Amit Shah on Punjab Incident : പഞ്ചാബിലെ സുരക്ഷ വീഴ്ച : കോൺഗ്രസ് നേതാക്കൾ 'ജനങ്ങളോട് മാപ്പ് പറയണ"മെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ട്രെയിലറാണ് പഞ്ചാബില്‍ കണ്ടതെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.   

Written by - Zee Malayalam News Desk | Last Updated : Jan 5, 2022, 09:46 PM IST
  • കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ട്രെയിലറാണ് പഞ്ചാബില്‍ കണ്ടതെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
  • ജനം നിരന്തരമായി തിരസ്‌കരിച്ചത് കോണ്‍ഗ്രസിനെ ഭ്രാന്തിന്റെ പാതയിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
  • സംഭവത്തിൽ പഞ്ചാബ് സര്ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടു.
  • മാത്രമല്ല സുരക്ഷാ സംവിധാനത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Amit Shah on Punjab Incident : പഞ്ചാബിലെ സുരക്ഷ വീഴ്ച : കോൺഗ്രസ് നേതാക്കൾ  'ജനങ്ങളോട് മാപ്പ് പറയണ"മെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

New Delhi : പഞ്ചാബിൽ പ്രധാനമന്ത്രിയുടെ (Prime Minister) പര്യടനത്തിനിടയിൽ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ കോൺഗ്രസ് നേതാക്കൾ (COngress Leaders) ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ട്രെയിലറാണ് പഞ്ചാബില്‍ കണ്ടതെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. ജനം നിരന്തരമായി തിരസ്‌കരിച്ചത് കോണ്‍ഗ്രസിനെ ഭ്രാന്തിന്റെ പാതയിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പഞ്ചാബ് സര്ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടു. മാത്രമല്ല സുരക്ഷാ സംവിധാനത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് കർഷക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഫിറോസ്പൂരിലേക്കുള്ള യാത്രക്കിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പതിനഞ്ച് മിനിറ്റിലധികം ഒരു ഫ്ളൈ ഓവറിൽ കുടുങ്ങി.

ALSO READ: പഞ്ചാബിൽ വൻ സുരക്ഷ വീഴ്ച; പ്രധാനമന്ത്രി 20 മിനിറ്റോളം ഫ്ലൈ ഓവറിൽ കുടുങ്ങി

ഹുസൈനിവാലയിലെ ദേശീയസ്മാരകത്തിൽ  ആദരാഞ്ജലി അർപ്പിച്ച് ഫിറോസ്പൂരിലെ റാലിയിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് സംഭവം ഉണ്ടായത്. ഫ്ലൈഓവറിൽ പ്രതിഷേധക്കാർ റോഡ് അടച്ച് തടസ്സപ്പെടുത്തുകയായിരുന്നു. സുരക്ഷ വീഴ്ചയെ തുടർന്ന് പ്രധാനമന്ത്രിയുടെ ഫിറോസ്പൂരിലെ സമ്മേളനം റദ്ദാക്കി. ഹുസൈനിവാലയിലേക്കുള്ള യാത്ര ഒഴുവാക്കി പ്രധാനമന്ത്രി ഭട്ടിൻഡായിലേക്ക് തിരിച്ച് മടങ്ങുകയും ചെയ്തു. 

ALSO READ: Breaking: ഉത്തര്‍ പ്രദേശിലെ എല്ലാ റാലികളും റദ്ദാക്കി കോൺഗ്രസ്, നോയിഡ പരിപാടി റദ്ദാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഹെലികോപ്റ്റർ വഴി ഹുസൈനിവാലിയിലേക്ക് പോകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ വടക്കെ ഇന്ത്യയിൽ മഴ പെയ്യുന്ന സാഹചര്യത്തിൽ കാലാവസ്ഥ പ്രതികൂലമാകുകയും പ്രധാനമന്ത്രിയുടെ യാത്ര റോഡി വഴിയാക്കി നിശ്ചിയിക്കുകയായിരുന്നു. 

ALSO READ: കോൺഗ്രസ് തീക്കൊള്ളികൊണ്ട് തലചൊറിയുന്നു; പ്രധാനമന്ത്രിയെ ആക്രമിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം അപലപനീയമെന്ന് കെ.സുരേന്ദ്രൻ

ഹുസൈനിലയിലേക്ക് 30 കിലോമീറ്റർ മാത്രം ദൂരമുള്ളപ്പോഴാണ് പ്രതിഷേധക്കാർ ഫ്ലൈ ഓവറിൽ പ്രധാനമന്ത്രിയെ തടഞ്ഞത്. ഇതെ തുടർന്ന് 15-20 മിനിറ്റവരെ പ്രധാനമന്ത്രിയും സംഘവും ഫ്ലൈഓവറിൽ കുടുങ്ങുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News