അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് മോദി ഇന്ന് ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യും. ഡല്‍ഹിയിലെ എഐഐഎംഎസ്സിന്‍റെ മാതൃകയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇത്. ഈ ഇൻസ്റ്റിറ്റ്യൂട്ടില്‍ ബിരുദ കോഴ്സുകളോടൊപ്പം ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ചെയ്യുവാനുള്ള സൗകര്യം ഉണ്ട്. 

Last Updated : Oct 17, 2017, 11:57 AM IST
അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് മോദി ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യും. ഡല്‍ഹിയിലെ എഐഐഎംഎസ്സിന്‍റെ മാതൃകയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇത്. ഈ ഇൻസ്റ്റിറ്റ്യൂട്ടില്‍ ബിരുദ കോഴ്സുകളോടൊപ്പം ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ചെയ്യുവാനുള്ള സൗകര്യം ഉണ്ട്. 

പാരമ്പര്യ ആയുര്‍വേദ ചികിത്സാരീതികളെ അത്യാധുനിക രോഗ നിര്‍ണ്ണയ സംവിധാനങ്ങളുമായി സമന്വയിപ്പിച്ച് ചികിത്സാരീതി ലഘൂകരിക്കുക ഇതാണ് അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ലക്ഷ്യമെന്ന് ആയുഷ് മന്ത്രാലയത്തിന്‍റെ സഹമന്ത്രി ശ്രിപാദ് യെസ്സോ നായിക് അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1,500 ല്‍ അധികം ആളുകള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ആയുഷ് മന്ത്രാലയം വികസിപ്പിച്ചെടുത്ത ആയുർവേദിക് സ്റ്റാൻഡേർഡ് ട്രീറ്റ്മെന്റ് രൂപരേഖയും ഇന്ന് പ്രകാശനം ചെയ്യും.

പത്തേക്കര്‍ വിസ്തൃതിയില്‍ നിര്‍മ്മിതമായിരിക്കുന്ന അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നിര്‍മ്മാണ ചെലവ് 157 കോടിയാണ്.   

Trending News