ഉറി ഭീകരാക്രമണം: പ്രധാനമന്ത്രി നരേന്ദ്ര മോദി കര, നാവിക, വ്യോമ സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി

ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തിലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കര, നാവിക, വ്യോമ  സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് പുറപ്പെടും മൂന്‍പായിരുന്നു കൂടിക്കാഴ്ച. നിലവിലെ സുരക്ഷാ സാകഹചര്യം വിലയിരുത്തുന്നതിനായിരുന്നു ചര്‍ച്ച. 

Last Updated : Sep 24, 2016, 03:24 PM IST
ഉറി ഭീകരാക്രമണം: പ്രധാനമന്ത്രി നരേന്ദ്ര മോദി കര, നാവിക, വ്യോമ സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തിലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കര, നാവിക, വ്യോമ  സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് പുറപ്പെടും മൂന്‍പായിരുന്നു കൂടിക്കാഴ്ച. നിലവിലെ സുരക്ഷാ സാകഹചര്യം വിലയിരുത്തുന്നതിനായിരുന്നു ചര്‍ച്ച. 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചർച്ചയിൽ സന്നിഹിതനായിരുന്നു. ഉറിയിലെ ഭീകരാക്രമണത്തിനു പിന്നിലുള്ളവർക്ക് ശക്തമായ തിരിച്ചടി നൽകണമെന്ന നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ് പ്രധാനമന്ത്രി.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7, ലോക് കല്യാണ്‍ മാര്‍ഗില്‍ നടന്ന കൂടിക്കാഴ്ചയില്‍ കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സുഹാഗ്, നാവിക സേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ എന്നിവര്‍ പങ്കെടുത്തു. ഉറി ആക്രമണത്തിനു ശേഷം മോദി ആദ്യം എത്തുന്ന പൊതുവേദിയായ കോഴിക്കോട് സമ്മേളനത്തില്‍ പാകിസ്താനുള്ള മറുപടി നല്‍കുമെന്നാണ് സൂചന.

Trending News