ചെന്നൈ: ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പി൦ഗിന്‍റെ അനൗദ്യോഗിക ഉച്ചകോടിയ്ക്കായുള്ള ഇന്ത്യാ സന്ദര്‍ശനം അവിസ്മരണീയമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി!!
മഹാബലിപുരത്തെത്തിയ ഷി ചിന്‍പി൦ഗിനെ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥലത്തെ പ്രധാന ചരിത്ര സ്മാരകങ്ങള്‍ പരിചയപ്പെടുത്തി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച പുരാതന ക്ഷേത്രങ്ങളാണ് മോദി അദ്ദേഹത്തിനു പരിചയപ്പെടുത്തിയത്.
#WATCH Mahabalipuram: Prime Minister Narendra Modi and Chinese President Xi Jinping attend a cultural program at the Shore Temple, a UNESCO World Heritage site. #TamilNadu pic.twitter.com/ZTj5r7WDSl
— ANI (@ANI) October 11, 2019
മഹാബലിപുരത്തെ മൂന്ന് പ്രധാന സ്മാരകസൗധങ്ങളായ അര്‍ജുനന്‍ തപസിരുന്നെന്നു കരുതുന്ന സ്ഥലം, പഞ്ചരഥങ്ങള്‍, കടല്‍തീരത്തെ ക്ഷേത്രം എന്നിവ മോദിയും ഷി ചിന്‍പി൦ഗും സന്ദര്‍ശിച്ചു.
കല്ലില്‍ കൊത്തിവെച്ച ശില്‍പ്പങ്ങളാല്‍ സമ്പന്നമാണ് മഹാബലിപുരം പട്ടണം. ഒട്ടേറെ വിനോദസഞ്ചാരികളാണ് ഓരോ ദിവസവും ഇവിടെയെത്തുന്നത്. പുരാതനകാലത്തു മഹാബലിപുരവുമായി ചൈനയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
മഹാബലിപുരം അഞ്ചാം നൂറ്റാണ്ടില്‍ ചൈനീസ് കപ്പലുകള്‍ അടുത്തിരുന്ന തുറമുഖമാണ്. ഏഴാം നൂറ്റാണ്ടില്‍ ചൈനീസ് സഞ്ചാരി ഹുയന്‍ സാംഗ് ഇവിടെ വന്നു താമസിച്ചിട്ടുണ്ട്. 1956-ല്‍ ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ലായ് ഇവിടം സന്ദര്‍ശിച്ചിരുന്നു.
#WATCH PM Narendra Modi with Chinese President Xi Jinping visit the Krishna’s Butter Ball, Mahabalipuram #TamilNadu pic.twitter.com/TMgWuChdd1
— ANI (@ANI) October 11, 2019
എന്നാല്‍, ഇന്ന് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലെ ഏറ്റവും ആകര്‍ഷകമായ വസ്തുത, തമിഴ് പാരമ്പര്യം പേറുന്ന വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച് പ്രധാനമന്ത്രിയെത്തിയതായിരുന്നു!! ഷി ചിന്‍പി൦ഗിനൊപ്പം കൂളായി മുണ്ടും ഷര്‍ട്ടും ധരിച്ച് സഞ്ചരിച്ച പ്രധാനമന്ത്രി, ഭാരതത്തിന്‍റെ വൈവിധ്യ പാരമ്പര്യത്തിന് ഊന്നല്‍ നല്‍കുകയായിരുന്നു.
എന്നാല്‍, ഹിന്ദി ഭാഷ വിവാദം തലപൊക്കിയപ്പോള്‍ ഏറ്റവുമധികം പ്രതിഷേധം ഉയര്‍ന്നത് തമിഴ്നാട്ടില്‍നിന്നായിരുന്നു. ഇന്ന് തമിഴ് പാരമ്പര്യം വിളിച്ചോതിക്കൊണ്ട് വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഭാരത്തിന്‍റെ വൈവിധ്യം നിറഞ്ഞ സാംസ്‌കാരിക പൈതൃകത്തിന് നല്‍കുന്ന പൂര്‍ണ്ണ പിന്തുണയാണ് തെളിയിച്ചത്.