കോറോണ പ്രതിരോധം: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

 കോറോണ ബാധിതരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഈ യോഗം പ്രധാനമന്ത്രി വിളിച്ചിരിക്കുന്നത്.    

Last Updated : Apr 22, 2020, 09:27 PM IST
കോറോണ പ്രതിരോധം: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യുഡൽഹി:  കോറോണ വൈറസ് രാജ്യമെമ്പാടും പടർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ വേണ്ടി പ്രധാനമന്ത്രി രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുമായും യോഗം നടത്താൻ തീരുമാനിച്ചു. 

ഏപ്രില്‍ 27 തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി  മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തുന്നത്.  പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

Also read: കൊറോണ പോരാട്ടം: ഉയർന്ന റേറ്റിംഗ് നേടി ലോകനേതാക്കളിൽ ഒന്നാമതായി മോദി 

മുൻപ് രണ്ടു തവണ പ്രധാനമന്ത്രി രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറസിലൂടെ കോറോണ പ്രതിരോധ നടപടികൾ വിലയിരുത്തിയിട്ടുണ്ട്.  കോറോണ ബാധിതരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഈ യോഗം പ്രധാനമന്ത്രി വിളിച്ചിരിക്കുന്നത്.  യോഗത്തിൽ വിമാന സർവീസ് തുടങ്ങുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തേയ്ക്കും എന്നാണ് റിപ്പോർട്ട്. 

Also read: Corona: കേരളത്തിന് കൈതാങ്ങുമായി വിജയ് രംഗത്ത് 

നിലവിൽ രാജ്യത്ത് 20, 471 കോറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 652 പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.  24 മണിക്കൂറിനുള്ളിൽ കോറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1486 ആണ്. 

കണക്കുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ പത്തു ദിവസത്തിനുള്ളിലാണ് ഇന്ത്യയിൽ കോറോണ ബാധിതരുടെ എണ്ണം ഇത്രയും കൂടുന്നത്.  പതിനായിരത്തിൽ നിന്നും ഒറ്റയടിക്കാണ് ഇരുപതിനായിരത്തിലേക്ക് കടന്നത്.  ഇതിൽ നിന്നും കോറോണ വൈറസ് എന്ന മഹാമാരി ഇന്ത്യ വിട്ടുപോകാൻ മാസങ്ങളെടുക്കുമെന്നാണ് വിലയിരുത്തൽ. 

Trending News