നീ​ര​വ് മോ​ദി​യു​ടെ നൂ​റു കോ​ടി​യു​ടെ ബം​ഗ്ലാ​വ് സെ​ക്ക​ന്‍​ഡു​കള്‍ക്കുള്ളില്‍ ത​വി​ടു​പൊ​ടി!!

​പി​എ​ന്‍​ബി ത​ട്ടി​പ്പി​ല്‍‌ രാ​ജ്യം​വി​ട്ട നീ​ര​വ് മോ​ദി​യു​ടെ ആ​ഢം​ബ​ര ബം​ഗ്ലാ​വ് മ​ഹാ​രാ​ഷ്ട്രാ സ​ര്‍​ക്കാ​ര്‍ സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ത​ക​ര്‍​ത്തു. 

Last Updated : Mar 8, 2019, 04:51 PM IST
നീ​ര​വ് മോ​ദി​യു​ടെ നൂ​റു കോ​ടി​യു​ടെ ബം​ഗ്ലാ​വ് സെ​ക്ക​ന്‍​ഡു​കള്‍ക്കുള്ളില്‍ ത​വി​ടു​പൊ​ടി!!

മും​ബൈ: ​പി​എ​ന്‍​ബി ത​ട്ടി​പ്പി​ല്‍‌ രാ​ജ്യം​വി​ട്ട നീ​ര​വ് മോ​ദി​യു​ടെ ആ​ഢം​ബ​ര ബം​ഗ്ലാ​വ് മ​ഹാ​രാ​ഷ്ട്രാ സ​ര്‍​ക്കാ​ര്‍ സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ത​ക​ര്‍​ത്തു. 

അ​ലി​ബാ​ഗി​ലെ നൂ​റു കോ​ടി രൂ​പ മൂ​ല്യ​മു​ള്ള ബം​ഗ്ലാ​വാണ് പൊ​ളി​ച്ച​ത്. അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​മെ​ന്ന് ക​ണ്ടെ​ത്തി ബം​ഗ്ലാ​വ് പൊ​ളി​ച്ചു​മാ​റ്റാ​ന്‍ മും​ബൈ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. 

അ​ലി​ബാ​ഗി​ലെ കൈ​യേറ്റ ഭൂ​മി​യി​ലാ​ണ് 33,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​മു​ള്ള ബം​ഗ്ലാ​വ് സ്ഥി​തി ചെ​യ്തി​രു​ന്ന​ത്. 25 കോ​ടി രൂ​പ​യാ​ണ് ബം​ഗ്ലാ​വി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി നീ​ര​വ് മോ​ദി ചെ​ല​വ​ഴി​ച്ച​തെന്നാണ് റിപ്പോര്‍ട്ട്. 
പ​രി​സ്ഥി​തി ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് നി​ര്‍​മി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ല്‍​പ്പെ​ടു​ത്തി ബം​ഗ്ലാ​വും പൊ​ളി​ച്ചു​മാ​റ്റാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തേ​ത്തു​ട​ര്‍​ന്നു റാ​യ്ഗ​ഡ് ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍‌ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 

എ​ന്നാ​ല്‍ റി​സോ​ര്‍​ട്ടി​ന് സ​മാ​ന​മാ​യ വലിയ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​ത് എ​ളു​പ്പ​മ​ല്ലാ​ത്ത​തി​നാ​ല്‍ നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ തകര്‍ക്കുകയായിരുന്നു. 30 കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നി​റ​ച്ചാ​ണ് കെ​ട്ടി​ടം പൊ​ളി​ച്ച​ത്. തൂ​ണു​ക​ളി​ല്‍ സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഘ​ടി​പ്പി​ച്ച്‌ റി​മോ​ട്ട് കണ്‍ട്രോള്‍ ഉ​പ​യോ​ഗി​ച്ചാണ് കെട്ടിടം തകര്‍ത്തത്. 

അതേസമയം, ബം​ഗ്ലാ​വ് പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ന​ധി​കൃ​ത നി​ര്‍​മാ​ണം പൊ​ളി​ക്കേ​ണ്ട​താ​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. 

സ്ഫോ​ട​ന​ത്തി​ലൂ​ടെ ത​ക​ര്‍​ത്ത കെ​ട്ടി​ട​ത്തി​ലെ മൂ​ല്യ​മേ​റി​യ വ​സ്‌​തു​ക്ക​ള്‍ ലേ​ല​ത്തി​ല്‍ വ​യ്ക്കു​മെ​ന്നാ​ണ് റിപ്പോര്‍ട്ട്‌. 

 

 

More Stories

Trending News