ട്വീറ്റിൽ പിശക്; ബോബ്‌ഡെയ്ക്ക് എതിരായ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷൺ

മധ്യപ്രദേശ് സർക്കാരിന്റെ വിധി നിർണ്ണയിക്കുന്ന എംഎൽഎമാരുടെ അയോഗ്യത കേസ് വിധി പറയാനിരിക്കെയാണ് ഈ യാത്ര എന്നായിരുന്നു പ്രശാന്ത് ഭൂഷൺ എടുത്ത് കാട്ടിയത്.  

Last Updated : Nov 7, 2020, 12:59 PM IST
  • ഒക്ടോബർ 21നാണ് പ്രശാന്ത് ഭൂഷൺ മഹാരാഷ്ട്ര സർക്കാരിനും ബോബ്‌ഡെയ്ക്കുമെതിരെ ട്വീറ്റ് പോസ്റ്റ് ചെയ്തത്.
ട്വീറ്റിൽ പിശക്; ബോബ്‌ഡെയ്ക്ക് എതിരായ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയ്ക്കെതിരായ ട്വീറ്റിൽ പിശക് സംഭവിച്ചതിൽ ഖേദം പ്രകടിപ്പിച്ച് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ (Prashant Bhushan) മധ്യപ്രദേശ് സർക്കാർ ബോബ്‌ഡെയ്ക്ക് പ്രത്യേക ഹെലികോപ്റ്റർ അനുവദിച്ചതിനെ കുറിച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

ഒക്ടോബർ 21നാണ് പ്രശാന്ത് ഭൂഷൺ  മഹാരാഷ്ട്ര (Maharashtra) സർക്കാരിനും ബോബ്‌ഡെയ്ക്കുമെതിരെ ട്വീറ്റ് പോസ്റ്റ് ചെയ്തത്. കൻഹ ദേശീയ പാർക്ക് സന്ദർശിക്കാൻ  ചീഫ് ജസ്റ്റിസ് എത്തിയത് സർക്കാർ അനുവദിച്ച ഹെലികോപ്റ്ററിൽ ആണെന്നായിരുന്നു  പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. മധ്യപ്രദേശ് സർക്കാരിന്റെ വിധി നിർണ്ണയിക്കുന്ന എംഎൽഎമാരുടെ അയോഗ്യത കേസ് വിധി പറയാനിരിക്കെയാണ് ഈ യാത്ര എന്നായിരുന്നു പ്രശാന്ത് ഭൂഷൺ എടുത്ത് കാട്ടിയത്.  

ALSO READ || തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതില്ല, പി സി ജോര്‍ജിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി

എന്നാൽ, മധ്യപ്രദേശ് സർക്കാരിന്റെ നിലനിൽപ്പ് തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാണെന്നും കോടതി വിധിയെ അടിസ്ഥാനമാക്കിയല്ലെന്നും തെറ്റിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രശാന്ത് ഭൂഷൺ പിന്നീട് അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിനും മുൻ ചീഫ് ജസ്റ്റിസുമാർക്കുമെതിരെ  മുൻപും പരാമർശങ്ങൾ  നടത്തിയിട്ടുള്ള വ്യക്തിയാണ് പ്രശാന്ത് ഭൂഷൺ.

Trending News