New Delhi: നിയമസഭ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ അമ്പരന്ന് പഞ്ചാബ് കോണ്‍ഗ്രസ്...
രണ്ട് കോണ്‍ഗ്രസ് MLAമാരാണ് പാര്‍ട്ടി വിട്ട് BJPയില്‍ ചേര്‍ന്നത്. പഞ്ചാബ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും എം.പിയുമായ പ്രതാപ് ബജ്വയുടെ സഹോദരനും കോണ്‍ഗ്രസ് എം.എല്‍.എയുമായ ഫത്തേ ജംഗ് സിംഗ് ബജ്വയാണ് പാര്‍ട്ടി വിട്ടത്. കൂടാതെ, ഹര്‍ഗോബിന്ദ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയായ ബല്‍വീന്ദര്‍ സിംഗ് ലഡ്ഡിയും ബിജെപിയിലെത്തി.
പഞ്ചാബിലെ ഖാദിയാനില്‍ നിന്നുള്ള എം.എല്‍.എയായ ഫത്തേജംഗ് ബജ്വയെ അടുത്ത തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിന്‍റെ പഞ്ചാബ് അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു പ്രഖ്യാപിച്ചിരുന്നു. സിദ്ദുവിന്‍റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, അതേ സീറ്റില്‍ തനിക്കും താല്‍പ്പര്യമുണ്ടെന്ന് പ്രതാപ് ബജ്വ വ്യക്തമാക്കി. തുടര്‍ന്നാണ് ഫത്തേജംഗ് ബജ്വ കോണ്‍ഗ്രസ് വിട്ടത്.
കൂടാതെ, മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദിനേഷ് മോംഗിയയും BJP യില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം ബിജെപിയുടെ പ്രാഥമിക അംഗത്വം എടുത്തത്. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് മോംഗിയയുടെ നീക്കമെന്നാണ് സൂചനകള്‍.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വെറും 8 സീറ്റുകളിലാണ് വിജയം നേടിയത്. തിരഞ്ഞെടുപ്പില്‍ AAP ബമ്പര്‍ വിജയം നേടിയിരുന്നു. 14 സീറ്റ് AAP നേടിയപ്പോള്‍ BJP 12 സീറ്റുകള്‍ നേടിയിരുന്നു.
എന്നാല്‍, vote Share മറ്റൊരു വസ്തുതയാണ് തെളിയിക്കുന്നത്. കോണ്‍ഗ്രസ് 29.79% വോട്ട് നേടിയപ്പോള്‍ BJP 29.30% വോട്ടുമായി രണ്ടാം സ്ഥാനത്ത് എത്തി. AAP യ്ക്ക് 27.08%. വോട്ടാണ് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...