ന്യൂഡൽഹി: Heeraben Modi dies at 100: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ മോദി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഹീരാ ബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയുടെ വിയോഗ വിവരമറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്.
PM Modi leaves for Ahmedabad after mother Heeraben's demise, may join pre-planned West Bengal events virtually
Read @ANI Story | https://t.co/IraJXzlEiw#PMModiMother #PMModi #WestBengal #Ahmedabad #Gujarat pic.twitter.com/ox9QBTGriH
— ANI Digital (@ani_digital) December 30, 2022
മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുമെന്നാണ് അമ്മയെ അനുസ്മരിച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
शानदार शताब्दी का ईश्वर चरणों में विराम... मां में मैंने हमेशा उस त्रिमूर्ति की अनुभूति की है, जिसमें एक तपस्वी की यात्रा, निष्काम कर्मयोगी का प्रतीक और मूल्यों के प्रति प्रतिबद्ध जीवन समाहित रहा है। pic.twitter.com/yE5xwRogJi
— Narendra Modi (@narendramodi) December 30, 2022
Also Read: PM Modi Mother: ഹീരാബെൻ മോദിയുടെ ആരോഗ്യനില തൃപ്തികരം; പ്രധാനമന്ത്രി ഇന്ന് അമ്മയെ കണ്ടേക്കും
ചൊവ്വാഴ്ച രാത്രിയായിരുന്നു പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്നിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പ്രധാനമന്ത്രി ആശുപത്രിയിലെത്തി മാതാവിനെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനിലതൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ജൂണിലായിരുന്നു ഹീരാ ബെൻ മോദിക്ക് 100 വയസ് തികഞ്ഞത്.
തന്റെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട വ്യക്തി എന്നാണ് പ്രധാനമന്ത്രി എപ്പോഴും മാതാവിനെ വിശേഷിപ്പിക്കാറുള്ളത്. അതുകൊണ്ടുതന്നെ എത്ര തിരക്കുണ്ടെങ്കിലും സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് അദ്ദേഹം മാതാവിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...