പൊതുഗതാഗതം നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചേക്കു൦: നിതിന്‍ ഗഡ്കരി

  കഴിഞ്ഞ 50 ദിവസങ്ങളിലേറെയായി നിറുത്തിവച്ചിരിക്കുന്ന പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന സൂചന നല്‍കി  കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി 

Last Updated : May 7, 2020, 09:03 AM IST
പൊതുഗതാഗതം നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചേക്കു൦: നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി:  കഴിഞ്ഞ 50 ദിവസങ്ങളിലേറെയായി നിറുത്തിവച്ചിരിക്കുന്ന പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന സൂചന നല്‍കി  കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി 

പൊതുഗതാഗതവും ദേശീയ പാതയും തുറക്കുന്നത് ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുമെന്നും ഗഡ്കരി  പറഞ്ഞു. ഇതിനുമുന്നോടിയായി സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം തയ്യാറാക്കുമെന്നും യാത്ര ചെയ്യുന്നവര്‍ ആരോഗ്യവകുപ്പ് നല്‍കിയ എല്ലാ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം  പറഞ്ഞു.

ലണ്ടന്‍ പെതുഗതാഗത മാതൃക സ്വീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ബ​സ് ആ​ന്‍​ഡ് കാ​ര്‍ ഓ​പ്പ​റേ​റ്റേ​ഴ്സ് കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍  നേ​താ​ക്ക​ളു​മാ​യി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഗഡ്കരി വ്യക്തമാക്കി. കൂടാതെ, ഗതാഗത മേഖലയിലെ ആളുകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ സര്‍ക്കാറിന് ബോധ്യമുണ്ടെന്നും ഇക്കൂട്ടരെ സര്‍ക്കാര്‍ സഹായിക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

ബ​സു​ക​ളി​ലാ​ണെ​ങ്കി​ലും കാ​റു​ക​ളി​ലാ​ണെ​ങ്കി​ലും കൈ ​ക​ഴു​കു​ന്ന​തും സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും മാ​സ്ക് ധ​രി​ക്കു​ന്ന​തു​മാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. കൊ​റോ​ണ​ ബാധയെയും അ​തു​മൂ​ല​മു​ണ്ടാ​യ സാമ്പത്തിക പ്ര​തി​സ​ന്ധി​യെ​യും അ​തി​ജീ​വി​ക്കാ​ന്‍ രാ​ജ്യ​വും വ്യ​വ​സാ​യ ലോ​ക​വും ഒ​ത്തൊ​രു​മി​ച്ച്‌ പോ​രാ​ടേ​ണ്ട​തു​ണ്ടെ​ന്നും നി​തി​ന്‍ ഗ​ഡ്ക​രി പ​റ​ഞ്ഞു.

അതേസമയം, പൊ​തു​ഗ​താ​ഗ​തം എ​ന്നുമു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന​തു സം​ബ​ന്ധി​ച്ച്‌ മ​ന്ത്രി ഉ​റ​പ്പൊ​ന്നും ന​ല്‍​കി​യി​ല്ല. 

More Stories

Trending News