ന്യുഡൽഹി: നീണ്ട കാത്തിരിപ്പിന് ശേഷം റഫേൽ യുദ്ധ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. പരമ്പരാഗത സർവ്വ ധർമ്മ പൂജയോടെയാണ് ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്.
ആദ്യ ബാച്ചിലെ 5 വിമാനങ്ങളാണ് ഇന്ന് ഔദ്യോഗിക മായി വ്യോമസേനയുടെ ഭാഗമായത്. അംബാല വ്യോമസേന താവളത്തിൽ നടന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലേയും ഒപ്പം റഫേലിന്റെ സാങ്കേതിക ഗവേഷണ രംഗത്തെ കമ്പനികളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി വ്യോമാഭ്യാസ പ്രകടനവും നടന്നു.
Also read: EPFO വരിക്കാർക്കായി ഇതാ ഒരു Good News...
രാവിലെ 10:30 യോടെയാണ് വ്യോമതാവളത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ, പ്രതിരോധ സെക്രട്ടറിയും പങ്കെടുത്തു. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലേയാണ് ചടങ്ങിലെ വിശിഷ്ടാതിഥി.
36 വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഫ്രാൻസുമായി കരാറിലോപ്പിട്ടിരിക്കുന്നത്. ഇത് ഏതാണ് 59,000 കോടിയോളം ചിലവ് വരും.
#WATCH Rafale fighter aircraft flying at low-speed during an air display at Indian Air Force base in Ambala pic.twitter.com/8UhgbROzRN
— ANI (@ANI) September 10, 2020