ഇ​ന്ത്യ​ക്കെ​തി​രാ​യ നീ​ക്ക​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പേ​ര് വ​ലി​ച്ചി​ഴച്ചു!!

ജ​മ്മു-കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ​ക്കെ​തി​രാ​യ നടത്തിയ നീ​ക്ക​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പേ​ര് വ​ലി​ച്ചി​ഴ​ച്ചെ​ന്ന ആരോപണവുമായി കോ​ണ്‍​ഗ്ര​സ്. 

Last Updated : Aug 28, 2019, 02:40 PM IST
ഇ​ന്ത്യ​ക്കെ​തി​രാ​യ നീ​ക്ക​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പേ​ര് വ​ലി​ച്ചി​ഴച്ചു!!

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു-കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ​ക്കെ​തി​രാ​യ നടത്തിയ നീ​ക്ക​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പേ​ര് വ​ലി​ച്ചി​ഴ​ച്ചെ​ന്ന ആരോപണവുമായി കോ​ണ്‍​ഗ്ര​സ്. 

പാ​ക്കി​സ്ഥാ​ന്‍ രാ​ഹു​ലി​ന്‍റെ മുന്‍ പ്ര​സ്താ​വ​ന തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചതായും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യ്ക്ക് പാ​ക്കി​സ്ഥാ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് രാ​ഹു​ലി​ന് പാ​ക് അ​നു​കൂ​ല നി​ല​പാ​ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തെ​ന്നും എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. ഐക്യരാഷ്ട്രസഭയെയും ലോകത്തെയും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണിതെന്നും  എ​ഐ​സി​സി വക്താവ് വി​ശ​ദ​മാ​ക്കി. 

ജമ്മു, കശ്മീര്‍, ലഡാക് എന്നിവ ഇന്ത്യയുടെ ഭാഗമായിരുന്നെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. അതിപ്പോഴും അങ്ങനെതന്നെയാണ്. എപ്പോഴും അങ്ങനെയായിരിക്കുകയും ചെയ്യും. പാക്കിസ്ഥാന്‍റെ നിന്ദ്യമായ പ്രചാരണങ്ങള്‍ കൊണ്ട് ഈ സത്യത്തെ തിരുത്തിക്കുറിക്കാനാവില്ലെന്നും രണ്‍ദീപ് സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു.

ജമ്മു-കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും പാക്കിസ്ഥാന്‍ ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി രാവിലെ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിന്‍റെ സാഹചര്യം വിശദീകരിക്കുകയായിരുന്നു സുര്‍ജെവാല. 

 

Trending News