World Sleep Day 2023: നല്ല ഉറക്കത്തിന് അത്താഴ സമയത്ത് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

World Sleep Day 2023:  നമ്മുടെ ജീവിതത്തിന്‍റ ഏതാണ്ട് മൂന്നിലൊന്ന് സമയം നാം ചെലവഴിക്കുന്നത് ഉറക്കത്തിനായാണ്. ഉറക്കം ശരിയായ രീതിയിലല്ല എങ്കില്‍ അത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും. അതുകൊണ്ട് ഒരു വ്യക്തി ശരിയായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്

Written by - Zee Malayalam News Desk | Last Updated : Mar 16, 2023, 05:46 PM IST
  • നമ്മുടെ ജീവിതത്തിന്‍റ ഏതാണ്ട് മൂന്നിലൊന്ന് സമയം നാം ചെലവഴിക്കുന്നത് ഉറക്കത്തിനായാണ്. ഉറക്കം ശരിയായ രീതിയിലല്ല എങ്കില്‍ അത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും.
World Sleep Day 2023: നല്ല ഉറക്കത്തിന് അത്താഴ സമയത്ത് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

World Sleep Day 2023: മാർച്ച് മാസത്തെ രണ്ടാം വെളളിയാഴ്ചയാണ് ലോക ഉറക്കദിനമായി ആചരിക്കുന്നത്.

വേൾഡ് സ്ലീപ് സൊസൈറ്റിയാണ് ലോക ഉറക്കദിനം സംഘടിപ്പിക്കുന്നത്. ആരോഗ്യകരമായ ഉറക്കത്തിന്‍റെ ആവശ്യകതയേയും ഫലങ്ങളേയും കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക എന്നതാണ് ഉറക്കദിനം ആചരിക്കുന്നതിലൂടെ സംഘടന ലക്ഷ്യംവയ്ക്കുന്നത്.

Also Reaa:  Jackfruit Benefits In Summer: വേനല്‍ക്കാലത്ത് ചക്കപ്പഴം കഴിയ്ക്കാം, ഈ രോഗങ്ങളില്‍ നിന്ന് മുക്തി

ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുകയും വ്യക്തി അചേഷ്ടനാവുകയും,തന്‍റെ പരിസരങ്ങളെ മറക്കുകയും ചെയ്യുന്ന അവസ്ഥക്കാണ്‌ ഉറക്കം എന്ന് പറയുന്നത്. നല്ല ഉറക്കം ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ഏറെ അത്യന്താപേക്ഷിതമാണ്.

Also Read:  Bone Health: എണ്‍പതിലും എല്ലിന് കരുത്ത്!! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

നമ്മുടെ ജീവിതത്തിന്‍റ ഏതാണ്ട് മൂന്നിലൊന്ന് സമയം നാം ചെലവഴിക്കുന്നത് ഉറക്കത്തിനായാണ്. ഉറക്കം ശരിയായ രീതിയിലല്ല എങ്കില്‍ അത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും. അതുകൊണ്ട് ഒരു വ്യക്തി ശരിയായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്.

പ്രായപൂര്‍ത്തിയായ ഒരു വ്യക്തി രാത്രിയിൽ ഏഴു മണിക്കൂർ ഉറങ്ങുന്നത് തലച്ചോറിനെ വാർധക്യത്തിൽനിന്ന് രക്ഷിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ദിവസവും ഒമ്പതു മണിക്കൂറോളം ഉറങ്ങുന്നവർക്കും അഞ്ചു മണിക്കൂറിൽ കുറവ് ഉറങ്ങുന്നവർക്കും ഓർമക്കുറവ്, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

ഉറക്കത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങള്‍ 

ഉൽക്കണ്ഠ, ലൈംഗികാവേശം, രോഗഭീതി, വിഷാദരോഗം, ശബ്ദ കലുഷിതമായ പരിസരങ്ങൾ, ആൾത്തിരക്ക്‌, അസുഖകരമായ കിടക്കയും കിടപ്പറയും,അമിത സ്വപ്നവും പേടിസ്വപ്നങ്ങളും, ഔഷധങ്ങളും തുടങ്ങി നിരവധി കാര്യങ്ങള്‍ ശാന്തമായ നിദ്രയെ സാരമായി ബാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഇതിലെല്ലാം ഉപരിയായി രാത്രി ഭക്ഷണം അതായത് അത്താഴം  നമ്മുടെ ഉറക്കത്തെ സാരമായി ബാധിക്കും.

പഠനങ്ങള്‍ പറയുന്നതനുസരിച്ച് ശരിയായ ഉറക്കം ലഭിക്കാന്‍ ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കണം. അതു പോലെ തന്നെ ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക്സ് സാധനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. പകലുറക്കം ഒഴിവാക്കുക. ദിവസവും വ്യായാമം ചെയ്യുക, പതിവായി എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാന്‍ ശ്രമിക്കുക. കിടക്കുന്ന നിന്ന് മുമ്പ് ഇഷ്ടമുള്ള പുസ്തകം വായിക്കുക ഇവയെല്ലാം നല്ല  ഉറക്കം ലഭിക്കാന്‍ സഹായിയ്ക്കും.

എന്നാല്‍, പലപ്പോഴും നാം അത്താഴ സമയത്ത് കഴിയ്ക്കുന്ന ഭക്ഷണം നമ്മുടെ ഉറക്കത്തെ സാരമായി ബാധിക്കാറുണ്ട്. നല്ല ഉറക്കം ഉറപ്പാക്കാന്‍ അത്താഴ സമയത്ത് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ഉചിതമാണ്. 
 
നല്ല ഉറക്കത്തിന്‌ ഈ ഭക്ഷണങ്ങള്‍ അത്താഴ സമയത്ത് ഒഴിവാക്കാം... 

1. കഫീൻ: കഫീൻ ഉറക്കം ഇല്ലാതാക്കുന്ന ഒന്നാണ്. ഉണർവ് നല്‍കുന്ന ഈ പദാര്‍ത്ഥം ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടാൻ ഏകദേശം ആറ് മണിക്കൂർ എടുക്കും. അതിനാൽ, ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ്   കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും കഫീൻ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം. 

2. മദ്യം: മദ്യം മയക്കത്തിന് കാരണമാകുമെങ്കിലും, അത് ഉറക്കത്തെ തടസ്സപ്പെടുത്തും. അതായത്, രാത്രിയില്‍ ഇടയ്ക്കിടെ ഉണരാന്‍ ഇത് വഴിതെളിക്കും. ഉറക്കസമയത്തിന് മുന്‍പ് മദ്യം ഒഴിവാക്കുന്നത് നല്ലതാണ്.  

3. എരിവും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കാം: രാത്രിയില്‍ അധികം എരിവും കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് നെഞ്ചെരിച്ചിൽ, ദഹനക്കേട്, ആസിഡിറ്റി തുടങ്ങിയവയ്ക്ക് വഴിതെളിക്കും. ഇത് ഉറക്കത്തെ തടസപ്പെടുത്തും. 

4. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ: മധുരം ധാരാളം അടങ്ങിയ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ, ഉറങ്ങുന്നതിനുമുന്‍പ് ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

5. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ:  രാത്രി സമയത്ത് പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ദഹിപ്പിക്കുക എന്നത് ശരീരത്തിന് വെല്ലുവിളിയാണ്. ഇത് കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ, ഉറക്കത്തിന് മുന്‍പ്  അധികം കൊഴുപ്പും ഉയർന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

അത്താഴത്തിന്‍റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം..  

അതായത്, അത്താഴം കഴിവതും നേരത്തെ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ലഘുവായ ഗുണനിലവാരമുള്ള ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്താം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News