രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ഇന്ന് തെരഞ്ഞെടുത്തേയ്ക്കും

  

Last Updated : Dec 11, 2017, 08:40 AM IST
രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ഇന്ന് തെരഞ്ഞെടുത്തേയ്ക്കും

ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. അധികാരമേല്‍ക്കുന്നതിന് രാഹുലിന് മുന്നിലുള്ള കടമ്പകള്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് തീരും. വേറെ ആരും നാമനിര്‍ദ്ദേശ പത്രിക നല്‍കാത്തതിനാല്‍ രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനായ വിവരം കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിക്കും.

വിപുലമായ ആഘോഷത്തോടെ അധികാരകൈമാറ്റം നടത്തുന്നതിനുളള ഒരുക്കത്തിലാണ് എഐസിസി ആസ്ഥാനം. ഇതിനായി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനം മോടിപിടിപ്പിക്കുന്ന ജോലികള്‍ തുടങ്ങി. രാഹുല്‍ ഗാന്ധി ഗുജറാത്തിലായതിനാല്‍ അധികാരമേല്‍ക്കുന്നത് പതിനഞ്ചിനോ പതിനാറിനോ ആകാനാണ് സാധ്യത.  അധികാരമേല്‍ക്കുന്നതിന്‍റെ ഭാഗമായി പിസിസി അധ്യക്ഷന്‍മാരെല്ലാംഡല്‍ഹിയിലെത്തും. മകന് അധികാരം കൈമാറുന്നതിന് മുമ്പായി സോണിയാ ഗാന്ധി നേതാക്കളെയും പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്യും. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടു മുമ്പാണ് പാര്‍ട്ടിയുടെ തലപ്പത്തേക്കുളള രാഹുല്‍ ഗാന്ധിയുടെ വരവ്.  

Trending News