ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് 3.30 ന് രാഹുലിന്‍റെ വസതിയിലാണ് യോഗം നടക്കുന്നത്.
Delhi: All Chief Ministers of Congress-ruled states will meet Rahul Gandhi today, urging him to take back his decision to resign from the post of the party President. (file pic) pic.twitter.com/triR2qPUxG
— ANI (@ANI) July 1, 2019
കോണ്‍ഗ്രസ് ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുനിന്നും രാജി നല്‍കിയതിനു ശേഷം ആദ്യമായാണ് രാഹുല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി തുടങ്ങിയവര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.
യോഗത്തിന്‍റെ അജണ്ട എന്താണെന്ന് വ്യക്തമല്ല. ഹിന്ദി ഹൃദയഭൂമിയില്‍ ഉള്‍പ്പെടെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍തിരിച്ചടിയേല്‍ക്കാനുള്ള സാഹചര്യം യോഗം വിലയിരുത്തുമെന്നാണ് കരുതുന്നത്.
ഇതിനിടയില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷ പദം ഒഴിയാന്‍ സന്നദ്ധനാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കിയിരുന്നു.