വിലക്കയറ്റം തടയാന്‍ പറ്റില്ലെങ്കില്‍ സിംഹാസനം ഒഴിയൂ, മോദിയോട് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററിലൂടെ പരിഹാസവും വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. വിലക്കയറ്റം തടയാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയില്ലെങ്കിലല്‍ സിംഹാസനം വിട്ടൊഴിയാനാണ് പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. 

Last Updated : Nov 5, 2017, 01:05 PM IST
വിലക്കയറ്റം തടയാന്‍ പറ്റില്ലെങ്കില്‍ സിംഹാസനം ഒഴിയൂ, മോദിയോട് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററിലൂടെ പരിഹാസവും വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. വിലക്കയറ്റം തടയാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയില്ലെങ്കിലല്‍ സിംഹാസനം വിട്ടൊഴിയാനാണ് പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. 

നാല് വരി കവിതയുടെ രൂപത്തിലൂടെയാണ് രാഹുലിന്‍റെ ട്വീറ്റ്. 'ഗ്യാസിന് വില കൂടി, റേഷന് വില കൂടി, പാഴ്വാക്ക് പറയുന്നത് നിര്‍ത്തൂ, വിലക്കയറ്റം തടയൂ, തൊഴില്‍ തരൂ, ഇല്ലെങ്കില്‍ സിംഹാസനം വിട്ടൊഴിയൂ,' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 

16 മാസത്തിനിടെ പാചകവാതക വില 19 പ്രാവശ്യം കൂട്ടിയെന്ന നവഭാരത് ടൈംസിന്‍റെ വാര്‍ത്ത ഉദ്ധരിച്ചുകൊണ്ടാണ് രാഹുലിന്‍റെ ട്വീറ്റ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന രാഹുലിന്‍റെ ട്വിറ്റര്‍ ആക്രമണങ്ങളില്‍ ഏറ്റവും പുതിയതാണ് ഇത്. 

 

 

Trending News