Rail Roko Abhiyan: രാജ്യവ്യാപക ട്രെയിൻ തടയൽ സമരം ഇന്ന്; കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്

ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണിവരെയാണ് സമരം നടത്തുക.    

Written by - Zee Malayalam News Desk | Last Updated : Feb 18, 2021, 09:32 AM IST
  • വിപുലമായ ഒരുക്കങ്ങളാണ് സമരം വിജയിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
  • ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണിവരെയാണ് സമരം നടത്തുക.
  • ട്രാക്ടര്‍ റാലിക്കും ചക്ക ജാമിനും ശേഷം ഇത് മൂന്നാമത്തെ സമര രീതിയാണ് കര്‍ഷക സംഘടനകള്‍ ഇന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Rail Roko Abhiyan: രാജ്യവ്യാപക ട്രെയിൻ തടയൽ സമരം ഇന്ന്; കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്

Rail Roko Abhiyan: കര്‍ഷക സമരം എൺപത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമരം കൂടുതല്‍ ശക്തമാക്കാൻ ഇന്ന് രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം നടത്തും. വിപുലമായ ഒരുക്കങ്ങളാണ് സമരം വിജയിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണിവരെയാണ് സമരം നടത്തുക.  

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായിട്ടാണ് കർഷകർ സമരം (Farmers Protest) നടത്തുന്നത്.ട്രാക്ടര്‍ റാലിക്കും ചക്ക ജാമിനും ശേഷം ഇത് മൂന്നാമത്തെ സമര രീതിയാണ് കര്‍ഷക സംഘടനകള്‍ ഇന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാകും പ്രധാനമായും കര്‍ഷക സംഘടനകള്‍ ട്രെയിന്‍ തടയുന്നത്.  ഇതിനിടയിൽ സമരത്തിൽ നിന്നും കേരളത്തെ ഒഴിവാക്കിയിട്ടുണ്ട് എന്ന റിപ്പോർട്ടും വരുന്നുണ്ട്.  

Also Read: West Bengal: ബംഗാളിൽ തൃണമൂൽ മന്ത്രി Jakir Hossain നേരെ ബോംബേറ്; ഗുരുതര പരിക്ക്  

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തൊട്ടാകെയുള്ള ട്രെയിൻ തടയൽ സമരം ഇന്ന് നടത്തുമെന്ന് ഇന്ത്യൻ ഫാർമേഴ്‌സ് യൂണിയൻ വക്താവ് രാകേഷ് ടിക്കായത് (Rakesh Tikait) അറിയിച്ചു.  

സമരത്തിന് മുന്നോടിയായി പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് (UP) എന്നീ സംസ്ഥാനങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.  അതിന്റെ അടിസ്ഥാനത്തിൽ റെയില്‍വേ പൊലീസിനെ അധികമായി വിന്യസിച്ചിട്ടുണ്ട്. കൂടാതെ സമര പശ്ചാത്തലത്തില്‍ പഞ്ചാബില്‍ നിന്നുള്ള ഏതാനും ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ വഴി തിരിച്ച് വിടാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. 

സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. മാത്രമല്ല കാര്‍ഷിക നിയമങ്ങള്‍ (Farmers Law) പിന്‍വലിക്കും വരെ സമരവേദികളില്‍ നിന്നും മടങ്ങില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ കർഷകർ എത്തുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.   

കർഷക സമരവുമായി ബന്ധപ്പെട്ട് ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ ദിശ രവിയെ (Disha Ravi) ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.  അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ദിശയെ ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News