നിരവധി പേരാണ് ദിവസവും ട്രെയിനിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നത് . പലപ്പോഴും പല കാരണങ്ങളാൽ യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റ് റദ്ദാക്കേണ്ടി വരുന്നു. ചില സാഹചര്യങ്ങളിൽ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ മുഴുവൻ തുക കിട്ടാറില്ല. ഒന്നുകിൽ പണത്തിന്റെ പകുതിയോ അല്ലെങ്കിൽ പൂർണമായി കിട്ടാതിരിക്കുകയോ ആണ് ഉണ്ടാവുക. ഇത്തരം സാഹചര്യത്തിൽ, ട്രെയിൻ റദ്ദാക്കുന്നതിന് മുമ്പ്, ഇന്ത്യൻ റെയിൽവേയുടെ നിയമങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം. ഇങ്ങനെ നിങ്ങൾക്ക് ക്യാൻസൽ ചെയ്ത ടിക്കറ്റിൻറെ തുക നേടാം. ഇനി ക്യാൻസലേഷൻ ചാർജാണെങ്കിൽ അതം എത്ര വേണമെന്ന് പരിശോധിക്കാം.
ഇതൊക്കെ ശ്രദ്ധിക്കണം
നിങ്ങൾ 48 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ ഫസ്റ്റ്/എക്‌സിക്യുട്ടീവ് ക്ലാസിന് 240 രൂപ ക്യാൻസലേഷൻ ചാർജ്
എസി 2 ടയർ/ഫസ്റ്റ് ക്ലാസിന് 200 രൂപ ക്യാൻസലേഷൻ ചാർജ്
എസി 3 ടയർ/എസി ചെയർ കാർ/എസി 3 ഇക്കോണമിക്ക് 180 രൂപ
സ്ലീപ്പറിന് 120 രൂപയും സെക്കൻഡ് ക്ലാസിന് 80 രൂപയും ക്യാൻസലേഷൻ ചാർജ്
പുറപ്പെടുന്നതിന് 12 മണിക്കൂർ മുമ്പ് നിങ്ങളുടെ ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയാൽ അത്തരം നിങ്ങളുടെ ക്യാൻസലേഷൻ ചാർജ് ടിക്കറ്റ് നിരക്കിന്റെ 25% ആണ്.മറുവശത്ത്, ഏതെങ്കിലും കാരണത്താൽ 12 മണിക്കൂറിൽ താഴെയാണെങ്കിൽ 4 മണിക്കൂറിന് മുമ്പും നിങ്ങളുടെ ട്രെയിൻ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ, നിങ്ങളുടെ റദ്ദാക്കൽ ചാർജിന്റെ 50 ശതമാനം പിടിക്കും.
തത്കാൽ ടിക്കറ്റ്
ട്രെയിനിൽ യാത്ര ചെയ്യാൻ നിങ്ങൾക്ക് പല തരത്തിലുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാം, അതിലൊന്നാണ് തത്കാൽ ബുക്കുചെയ്‌ത് കൺഫേം ആയ തത്കാൽ ട്രെയിൻ ടിക്കറ്റ് നിങ്ങൾ റദ്ദാക്കിയാൽ, നിങ്ങൾക്ക് പണം തിരികെ ലഭിക്കില്ല.നിങ്ങൾക്ക് ഒരു വെയിറ്റിംഗ് ലിസ്റ്റിലുള്ള തത്കാൽ ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയാൽ അതിൽ കുറച്ച് ചാർജ് കുറയും തത്കാൽ ഇ-ടിക്കറ്റിന്റെ ഭാഗിക റദ്ദാക്കൽ അനുവദനീയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.