രാജസ്ഥാൻ വെന്തുരുകുന്നു; ജാഗ്രതാ നിർദേശം

ഡൽഹി അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളുന്നു . 

Written by - Zee Malayalam News Desk | Last Updated : May 14, 2022, 07:22 AM IST
  • രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളുന്നു
  • 45 ഡിഗ്രിയിൽ കൂടുതലാണ് താപനില
  • പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും കനത്ത ചൂടാണ്
രാജസ്ഥാൻ വെന്തുരുകുന്നു; ജാഗ്രതാ നിർദേശം

ഡൽഹി അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളുന്നു . പലയിടങ്ങളിലും 45 ഡിഗ്രിയിൽ കൂടുതലാണ് താപനില. എക്കാലത്തേയും ഏറ്റവും ചൂടേറിയ വേനൽകാലമാവുകയാണ് . രാജസ്ഥാനിലും ഉഷ്ണതരംഗം തുടരുകയാണ് . ചൂട് കൂടിയതോടെ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം നൽകി . പടിഞ്ഞാറൻ മേഖലയിൽ രണ്ട് ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു . മറ്റ് ഭാഗങ്ങളിലും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നു .

രാജസ്ഥാനിലെ പലയിടങ്ങളിലേയും താപനില മെയ് മാസത്തിൽ അനുഭവപ്പെട്ടിരുന്നതിനേക്കാളു നാല് മുതൽ എട്ട് ഡിഗ്രി സെൽഷ്യൽ വരെ ഉയർന്നു . ബർമാറിൽ താപനില 48 ഡിഗ്രി സെൽഷ്യസ്‍ കടന്നു . ശ്രീ ഗംഗാനഗറിൽ 47.3,ബിക്കാനിറിൽ 47.2, ചുരൂവിൽ 47,ഉദയ്പൂരിൽ 44 എന്നിങ്ങനെയായിരുന്നു കഴിഞ്ഞദിവസം രേഖപ്പെടുത്തിയ താപനില.

രാജസ്ഥാന് പുറമെ രാജ്യത്തിന്റെ വടക്ക്,മധ്യ,പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും കനത്ത ചൂടാണ് . പഞ്ചാബ്,ഹരിയാന,മധ്യപ്രദേശ്,ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഒരാഴ്ചക്കുള്ളിൽ ഉഷ്ണ തരംഗ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് . 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

ഡൽഹിയിലും അന്തരീക്ഷ ഊഷ്മാവ് റെക്കോഡ് നിലയിൽ രേഖപ്പെടുത്തി . ഡൽഹിയിലെ താപനില ഇനിയും വർധിച്ച് 44 ഡിഗ്രി സെൽഷ്യസ് എത്താനും സാധ്യതയുണ്ട് . കർണാടകയിലെ ബെംഗലൂരുവിൽ സാധാരണയായി അനുഭവപ്പെടുന്ന താപനിലയക്കാൾ 11 ഡിഗ്രി സെൽഷ്യൽ കുറവ് രേഖപ്പെടുത്തിയ നേിയ ആശ്വാസമാണ് . ഗുജറാത്തിലും അടുത്ത 24 മണിക്കൂറിനുള്ളിൽ താപ നിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . 

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാർച്ച്,ഏപ്രിൽ മാസങ്ങളാണ് ഇന്ത്യയിൽ കടന്ന് പോയത് . ഏപ്രിൽ മാസത്തിൽ മാത്രം എട്ടോളം ഉഷ്ണതരംഗങ്ങളാണ് ഇന്ത്യയിൽ ഉണ്ടായത് . മെയ് മാസത്തിൽ ഇത് വീണ്ടും വർധിക്കാനാണ് സാധ്യത .

Trending News