പാര്‍ട്ടിയുടെ നിര്‍ദ്ദേശം മാനിച്ചില്ല, CPM MLAയ്ക്ക് സസ്‌പെന്‍ഷന്‍..!!

രാജ്യസഭ  തിരഞ്ഞെടുപ്പില്‍  പാര്‍ട്ടിയുടെ നിര്‍ദ്ദേശം മാനിക്കാതെ കോണ്‍ഗ്രസിന് വോട്ട്   ചെയ്ത  CPM MLAയ്ക്ക് സസ്‌പെന്‍ഷന്‍. പാര്‍ട്ടി MLA ബല്‍വാന്‍ പൂനിയയെയാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. 

Last Updated : Jun 22, 2020, 08:32 PM IST
പാര്‍ട്ടിയുടെ നിര്‍ദ്ദേശം മാനിച്ചില്ല,  CPM MLAയ്ക്ക് സസ്‌പെന്‍ഷന്‍..!!

ജയ്‌പൂര്‍: രാജ്യസഭ  തിരഞ്ഞെടുപ്പില്‍  പാര്‍ട്ടിയുടെ നിര്‍ദ്ദേശം മാനിക്കാതെ കോണ്‍ഗ്രസിന് വോട്ട്   ചെയ്ത  CPM MLAയ്ക്ക് സസ്‌പെന്‍ഷന്‍. പാര്‍ട്ടി MLA ബല്‍വാന്‍ പൂനിയയെയാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. 

ഭാര്‍ദ്ര മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ്  ബല്‍വാന്‍ പൂനിയ.  രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം വോട്ട് നല്‍കിയത് കോണ്‍ഗ്രസിനായിരുന്നു. ഇതാണ്  പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചത്. 

പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിക്കാതെയാണ് പൂനിയ വോട്ടുഖേപ്പെടുത്തിയത് എന്നാണ്  വിലയിരുത്തല്‍. BJPയുടെ   രണ്ടാം സ്ഥാനാര്‍ത്ഥി വിജയിക്കുന്ന സാഹചര്യമുണ്ടായാല്‍ മാത്രമെ കോണ്‍ഗ്രസിന് വോട്ടുചെയ്യാന്‍ എം.എല്‍.എമാര്‍ക്ക്  സി പി എം  അനുമതി നല്‍കിയിരുന്നുള്ളൂ. എന്നാല്‍ രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്നുറപ്പായിട്ടും  വോട്ടുരേഖപ്പെടുത്തിയതാണ്  അച്ചടക്ക നടപടിക്ക് കാരണമായത്.    

കൂടാതെ, എം.എല്‍.എക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ഏഴ് ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്ന് പാര്‍ട്ടി സെക്രട്ടറി അമര്‍ റാം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.  അതേസമയം,  നോട്ടീസിന് മറുപടി നല്‍കുമെന്ന് ബല്‍വാന്‍ പൂനിയ  പറഞ്ഞു.

അതേസമയം മറ്റൊരു എം.എല്‍.എയായ ഗിര്‍ധാരിലാല്‍ മാഹിയ വേട്ടുരേഖപ്പെടുത്താന്‍ എത്തിയില്ല. അനാരോഗ്യം കാരണമാണ് ഇദ്ദേഹം വോട്ടുചെയ്യാനെത്താതിരുന്നത്.  

ജൂണ്‍ 19ന്  നടന്ന രാജ്യസഭാ  തിരഞ്ഞെടുപ്പില്‍ BJP ഒരു സീറ്റിലും കോണ്‍ഗ്രസ്‌ 2 സീറ്റിലും വിജയിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് കെ.സി വേണുഗോപാല്‍, നീരജ് ഡാംഗി എന്നിവരും ബി.ജെ.പിയുടെ രാജേന്ദ്ര ഗെഹ്ലോട്ടുമാണ് വിജയിച്ചത്. അതേസമയം ബി.ജെ.പിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി ഒംകാര്‍  സിംഗ്  ലഗാവത്ത് പരാജയപ്പെടുകയും ചെയ്തു. 

Trending News