അയോധ്യയില്‍ മോദിയുടെയും യോഗിയുടെയും നേതൃത്വത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കും

ഇന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അയോധ്യയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.  

Last Updated : Jun 16, 2019, 11:00 AM IST
അയോധ്യയില്‍ മോദിയുടെയും യോഗിയുടെയും നേതൃത്വത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കും

ലഖ്നൗ: അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും നേതൃത്വത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ശിവസേന എം.പി സഞ്ജയ്‌ റാവത്ത്.

രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വേണ്ടിയാണ് 2019 ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം ലഭിച്ചതെന്നും സഞ്ജയ്‌ റാവത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഒരു ക്രെഡിറ്റും എടുക്കാന്‍ ശിവസേനക്ക് താല്‍പര്യമില്ലെന്നും നിര്‍മ്മാണം മോദിയുടെയും യോഗിയുടെയും നേതൃത്വത്തിലായിരിക്കുമെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും. ബി ജെ പി നേതൃത്വം നല്‍കിയ എന്‍ഡിഎ 2019 ല്‍ മികച്ച ഭൂരിപക്ഷം നേടിയത് രാമക്ഷേത്രം നിര്‍മ്മിക്കാനാണെന്നും സഞ്ജയ്‌ റാവത്ത് പറഞ്ഞു.

ഇന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അയോധ്യയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പിനു ശേഷം എംപിമാരുമൊത്ത് ദര്‍ശനം നടത്തുമെന്ന് കഴിഞ്ഞ തവണ വന്നപ്പോള്‍ ഉദ്ധവ് വ്യക്തമാക്കിയിരുന്നെന്നും ഈ വാക്ക് പാലിക്കാനാണ് അദ്ദേഹം ഇന്നെത്തുന്നതെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

18 നിയുക്ത എംപിമാരോടോപ്പമാണ് ഉദ്ധവ് താക്കറെ ഇന്ന് അയോധ്യാ സന്ദര്‍ശനം നടത്തുന്നത്.

Trending News